വാഴപ്പഴത്തിന്റെ കുഞ്ഞു സന്തോഷം, കയറ്റുമതിയില്‍ ഞാന്‍ വളരുകയല്ലേ, മമ്മീ!

കുരുമുളകിന് പ്രിയം കൂടുന്നു; കയറ്റുമതി ഇനങ്ങളില്‍ താരമായി തണ്ണിമത്തനും
വാഴപ്പഴത്തിന്റെ കുഞ്ഞു സന്തോഷം, കയറ്റുമതിയില്‍ ഞാന്‍ വളരുകയല്ലേ, മമ്മീ!
Published on

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വജ്രവും ആഭരണവും മരുന്നും എഞ്ചിനീയറിംഗ് സാമഗ്രികളുമൊക്കെത്തന്നെ മുന്നില്‍. അതിനിടയിലും കയറ്റുമതി വളര്‍ച്ചയില്‍ മുന്നിലേക്കു കടന്നു വന്നിരിക്കുകയാണ് വാഴപ്പഴം. തണ്ണിമത്തനും നെയ്യും ഓഫീസ് സാധനങ്ങളും ഫര്‍ണിച്ചറും ഒപ്പമുണ്ട്.

നവംബറില്‍ കയറ്റുമതി കുറയുകയാണ് ചെയ്തത്. ഇനങ്ങളുടെ വൈവിധ്യം കൂട്ടിക്കൊണ്ട് കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനിടയിലാണ് കുഞ്ഞന്‍ വാഴപ്പഴത്തിന്റെ കയറ്റുമതി വളര്‍ച്ച ശ്രദ്ധയില്‍ പെട്ടത്.

കയറ്റുമതി പ്രോത്‌സാഹനത്തിന് തെരഞ്ഞെടുത്തിരിക്കുന്ന 20 കാര്‍ഷിക വിഭവങ്ങളുടെ പട്ടികയില്‍ വാഴപ്പഴത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തണ്ണിമത്തന്‍, പേരക്ക, പച്ചമുളക്, കാപ്‌സിക്കം, സവാള തുടങ്ങിയവയാണ് മറ്റുള്ളവ. വാഴപ്പഴത്തില്‍ സ്വാഭാവികമായും മുമ്പന്‍ ഏത്തപ്പഴം തന്നെ. കൂടുതല്‍ ദിവസം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്നതു തന്നെ കാരണം. 2013ല്‍ ആഗോള കയറ്റുമതിയില്‍ വാഴപ്പഴത്തിന്റെ വിഹിതം 0.21 ശതമാനം മാത്രമായിരുന്നത് 10 വര്‍ഷം കെകാണ്ട് 1.74 ശതമാനമായി വര്‍ധിച്ചു.

ഇന്ത്യന്‍ വിസ്‌കിയോട് വിദേശത്ത് അഡിക്ഷന്‍!

ഏലത്തിനും കുരുമുളകിനുമൊക്കെ വിദേശത്തുള്ള പ്രിയം കുറഞ്ഞിട്ടില്ല. മറ്റു നാടുകളില്‍ നിന്നുള്ള കയറ്റുമതി കൂടിയതാണ് ഡിമാന്റ് ഇടിച്ചത്. എന്നാല്‍ കുരുമുളകിന്റെയും മറ്റു സുഗന്ധ വ്യഞ്ജനങ്ങളുടെയും കയറ്റുമതി, വളര്‍ച്ച കാണിച്ചു തുടങ്ങിയതായി അധികൃതര്‍ വിശദീകരിക്കുന്നു. ഓഫീസ് സ്‌റ്റേഷനറി ഇനങ്ങള്‍ക്ക് നിക്കരാഗ്വ, സൈപ്രസ് പോലുള്ള രാജ്യങ്ങളിലാണ് പ്രചാരം കൂടിവരുന്നത്.

കാര്‍ഷിക വിഭവങ്ങള്‍ക്കൊപ്പം ആകര്‍ഷകമായി മാറുന്ന മറ്റൊന്നു കൂടിയുണ്ട് കയറ്റുമതി ലിസ്റ്റില്‍. ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കിക്ക് യൂറോപ്യന്‍ യൂണിയനിലും യു.എസിലുമെല്ലാം ഡിമാന്റ് കൂടി വരുകയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനീസ് ചൂണ്ടിക്കാട്ടുന്നു. വിസ്‌കിയുടെ കയറ്റുമതി 16 ശതമാനമാണ് വര്‍ധിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

ഇലയൊന്നിന് സീസണില്‍ ₹10 രൂപ വരെ! മുന്നില്‍ വന്‍ വിപണിയും ഉറപ്പുള്ള ലാഭവും; എന്നിട്ടും കേരളത്തില്‍ നിന്ന് നേട്ടം കൊയ്യുന്നത് തമിഴ്നാട്
messi trip kerala
ട്രാഫിക്ക് ബ്ലോക്കിന് മുകളിലൂടെ പറക്കാം, ആറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇന്ത്യയുടെ ഫ്ളയിങ് ടാക്സി 2028-ഓടെ എത്തും; മലയാളികളേറെയുള്ള നഗരത്തിലും ആദ്യഘട്ടം
Russian Crude Barrel, India-Russia Flags
```html ```
logo
DhanamOnline
dhanamonline.com