ജനുവരി 30, 31 തീയതികളിലെ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

ജനുവരി 30, 31 തീയതികളില്‍ നടത്താനിരുന്ന രാജ്യവ്യാപക ബാങ്ക് പണിമുടക്ക് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പിന്‍വലിച്ചു. ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറുമായി ഫോറം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.

അഞ്ച് ദിവസത്തെ ബാങ്കിംഗ്, പെന്‍ഷന്‍ പുതുക്കല്‍, എല്ലാ ശാഖകളിലും കൂടുതല്‍ ജീവനക്കാരുടെ നിയമനം, മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക, തീര്‍പ്പാക്കാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടന പണിമുടക്ക് പ്രഖ്യാപിച്ചത്.

പണിമുടക്ക് കാരണം തങ്ങളുടെ ശാഖകളിലെ സേവനങ്ങളെ ബാധിച്ചേക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ ഉപഭോക്താക്കളെ അറിയിച്ചിരുന്നു. ഫോറം സമരവുമായി മുന്നോട്ട് പോയിരുന്നെങ്കില്‍, ജനുവരി 28 മുതല്‍ ജനുവരി 31 വരെ നാല് ദിവസം ബാങ്കുകള്‍ അടച്ചിടുമായിരുന്നു.

Related Articles
Next Story
Videos
Share it