Begin typing your search above and press return to search.
വായ്പാ കുടിശിക വരുത്തിയവര്‍ക്ക് ലുക്കൗട്ട് നോട്ടീസ് അയയ്ക്കുന്ന ബാങ്കുകള്‍ക്ക് തിരിച്ചടി; നിര്‍ണായക വിധിയുമായി ഹൈക്കോടതി
ബാങ്ക് വായ്പയെടുത്ത് കുടിശിക വരുത്തിയവര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് അയയ്ക്കാന്‍ പൊതുമേഖല ബാങ്കുകള്‍ക്ക് അവകാശമോ അധികാരമോ ഇല്ലെന്ന് ബോംബെ ഹൈക്കോടതി. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം കുടിശിക വരുത്തിയവരുടെ വിദേശയാത്ര തടയാന്‍ പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലറുകളും കോടതി റദ്ദാക്കി. ബോംബെ ഹൈക്കോടതിയുടെ വിധി കേരളത്തില്‍ ഉള്‍പ്പെടെ ബാധകമാകുന്നതാണ്.
ജസ്റ്റിസുമാരായ ഗൗതം എസ്. പട്ടേല്‍, ജസ്റ്റിസ് മാധവ് ജെ. ജംദാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത്. വായ്പയെടുത്ത് പലവിധ കാരണങ്ങളാല്‍ തിരിച്ചടവ് മുടങ്ങിയ സംഭവങ്ങളില്‍ ബാങ്കുകളുടെ ഇടപെടലുകള്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചിരുന്നു. പുതിയ വിധിയോടെ ബാങ്കുകള്‍ വായ്പ നല്‍കാന്‍ കൂടുതല്‍ കര്‍ക്കശ്യ നിലപാട് സ്വീകരിച്ചേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കേന്ദ്രത്തിന് തിരിച്ചടി
തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ ബാങ്ക് മേധാവികള്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 2018ലാണ് ബാങ്ക് മേധാവികള്‍ക്കു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാമെന്ന വിധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഭേദഗതി ചെയ്തത്. ഇത് ഭരണഘടന വിരുദ്ധവും പൗരന്റെ മൗലിക അവകാശത്തിനു മേലുള്ള കടന്നുകയറ്റവുമാണെന്നും കോടതി നിരീക്ഷിച്ചു.
ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം
ഇന്ത്യയുടെ സാമ്പത്തിക താല്‍പ്പര്യം ഒരു പൊതുമേഖലാ ബാങ്കിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങളുമായി തുലനം ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകള്‍ പുറപ്പെടുവിക്കുന്ന ലുക്കൗട്ട് നോട്ടീസുകള്‍ ഇമിഗ്രേഷന്‍ ബ്യൂറോ പരിഗണിക്കേണ്ടേതില്ല. എന്നാല്‍ ക്രിമിനല്‍ കോടതികളോ ട്രൈബ്യൂണലോ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസുകള്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Next Story
Videos