ഒരു ലക്ഷം രൂപ വായ്പ എടുത്താല്‍ 750 രൂപ തിരിച്ചടവ്; വസ്തു ഈടില്‍ വായ്പകള്‍ പുതിയ ട്രെന്‍ഡ്

വീട്, ഫ്ലാറ്റ്, സ്ഥലം എന്നിവ ഈടായി നൽകി ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നതിനെ എല്‍.എ.പി വിഭാഗത്തില്‍പ്പെടുന്ന ലോണുകള്‍ എന്നാണ് പറയുന്നത്. പ്രതിവർഷം എട്ടു ശതമാനം മുതൽ പലിശ നിരക്കാണ് എല്‍.എ.പി വായ്പകള്‍ക്ക് മിക്ക ബാങ്കുകളും ഈടാക്കുന്നത്. ഇത് വായ്പാ തിരിച്ചടവ് എളുപ്പമാക്കുന്ന നടപടിയാണ്. ഉദാഹരണത്തിന് ഒരു ലക്ഷം രൂപ വായ്പ എടുത്താല്‍ 750 രൂപ മുതൽ 900 രൂപ വരെ പ്രതിമാസ തിരിച്ചടവ് വരികയൂളളൂ എന്നതാണ് ജനങ്ങളെ ഇതിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നത്.
വസ്തുവിന്റെ മൂല്യം, വായ്പാ ചരിത്രം, വായ്പയ്ക്ക് അപേക്ഷിക്കുന്ന ആളിന്റെ വരുമാനം തുടങ്ങിയ അടിസ്ഥാനമാക്കിയാണ് വസ്തുവിന്റെ ഈടിൻമേല്‍ ലഭിക്കുന്ന വായ്പയുടെ തുക നിശ്ചയിക്കപ്പെടുന്നത്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ വസ്തുവിന്റെ മൂല്യത്തിന്റെ 65 ശതമാനം വരെ വായ്പ അനുവദിക്കുന്നുണ്ട്. അഞ്ചു കോടി രൂപ വരെ ഇത്തരത്തില്‍ വായ്പ ലഭിക്കുന്നു.
വായ്പ എടുക്കുന്നവർ വസ്തു ഗ്യാരണ്ടിയായി കൊടുക്കുമ്പോള്‍ തന്നെ ആ വസ്തു അവർക്ക് ഉപയോഗിക്കാന്‍ സാധിക്കും എന്നത് ഇതിന്റെ പ്രധാന ഒരു നേട്ടമാണ്. വസ്തു വിൽക്കുമ്പോള്‍ സംഭവിക്കുന്ന ഉടമസ്ഥാവകാശം നഷ്ടപ്പെടല്‍ ഇത്തരം വായ്പകളില്‍ ഉണ്ടാകുന്നില്ല എന്നത് എല്‍.എ.പി വായ്പകളുടെ മറ്റൊരു പ്രത്യേകതയാണ്.
Related Articles
Next Story
Videos
Share it