'പരസ്യ സഞ്ചാര'ത്തില്‍ ലോക സഞ്ചാരി

ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടന്ന എക്‌സ്‌പേര്‍ട്ട്‌സ് ടോക്ക് ഉദ്ഘാടനം ചെയ്ത് സന്തോഷ് ജോര്‍ജ് കുളങ്ങര

സന്തോഷ് ജോര്‍ജ് കുളങ്ങര ഭദ്രദീപം കൊളുത്തുന്നു. ഐ.എ.എം പ്രസിഡന്റ് ജബ്ബാര്‍ കല്ലറക്കല്‍, ജനറല്‍ സെക്രട്ടറി സിജോയ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഷിബു അന്തിക്കാട്, അഷ്ന ഹനീഷ്, ജോര്‍ജ് സ്ലീബ, നളിന പൊതുവാള്‍, ഭഗത് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ സമീപം
സന്തോഷ് ജോര്‍ജ് കുളങ്ങര ഭദ്രദീപം കൊളുത്തുന്നു. ഐ.എ.എം പ്രസിഡന്റ് ജബ്ബാര്‍ കല്ലറക്കല്‍, ജനറല്‍ സെക്രട്ടറി സിജോയ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഷിബു അന്തിക്കാട്, അഷ്ന ഹനീഷ്, ജോര്‍ജ് സ്ലീബ, നളിന പൊതുവാള്‍, ഭഗത് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ സമീപം
Published on

ഇന്‍ഡ്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ (IAM )സംഘടിപ്പിച്ച എക്‌സ്‌പേര്‍ട്ട്‌സ് ടോക്ക് 'പരസ്യ സഞ്ചാരം' ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.

ഉത്തരവാദിത്തമുള്ള പൗരനാകണം

വിദ്യാഭ്യാസം, ആരോഗ്യം, ഐ.ടി, ടൂറിസം എന്നീ മേഖലകളിലെ ഉയര്‍ന്ന സാധ്യതകളെക്കുറിച്ചും അവ എങ്ങനെ നമ്മുടെ സമൂഹത്തിന്റെ വികസനത്തിനായി വളര്‍ത്തിയെടുക്കാമെന്നതിനെ കുറിച്ചും സന്തോഷ് ജോര്‍ജ് കുളങ്ങര സംസാരിച്ചു. ഓരോ വ്യക്തിയും ഉത്തരവാദിത്തമുള്ള പൗരനാവുക വഴി നമ്മുടെ രാജ്യം വികസനത്തിന്റെ പാതയിലേക്കു കുതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.എ.എം പ്രസിഡന്റ് ജബ്ബാര്‍ കല്ലറക്കല്‍, ജനറല്‍ സെക്രട്ടറി സിജോയ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഷിബു അന്തിക്കാട്. ഫ്യുചെറീസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ അഷ്ന ഹനീഷ്, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൌണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് സ്ലീബ, ജി.എന്‍.എസ് ലെയ്ഷര്‍ ട്രാവെല്‍സ് മാനേജിങ് ഡയറക്ടര്‍ നളിന പൊതുവാള്‍, എക്‌സ് ഇന്ത്യ വിഷന്‍ പ്രോഗ്രാം മോഡറേറ്റര്‍ ഭഗത് ചന്ദ്രശേഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com