Begin typing your search above and press return to search.
സാംസംഗ് ഫോണ്‍ പകുതിവിലയ്ക്ക്! സ്മാര്‍ട്ട് ഫോണിന് ആമസോണില്‍ വെടിക്കെട്ട് ഓഫര്‍, ഇങ്ങനെ ചെയ്താല്‍ അധികലാഭം
കയ്യിലിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ മാറ്റി പുതിയൊരെണ്ണം എടുക്കണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? സ്മാര്‍ട്ട് ഫോണിന് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിലക്കുറവ് ലഭിക്കുന്ന സമയമാണിത്. പുതിയ ഫോണിലേക്ക് മാറാന്‍ പറ്റിയ സമയം. സെപ്റ്റംബര്‍ 27ന് ഔദ്യോഗികമായി തുടങ്ങുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രമുഖ ബ്രാന്‍ഡുകളുടെ മുന്‍നിര മോഡലുകള്‍ക്ക് വെടിക്കെട്ട് ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനികള്‍ പ്രഖ്യാപിച്ച ഓഫറുകള്‍ക്കൊപ്പം എസ്.ബി.ഐ ക്രെഡിറ്റ്, ഡെബിറ്റ്, ഇ.എം.ഐ ഇടപാടുകള്‍ക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ട് നല്‍കുമെന്നും ആമസോണ്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ പഴയ ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ എക്‌സ്‌ചേഞ്ച് ബോണസായി പണം ലാഭിക്കാനുള്ള അവസരവുമുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആമസോണിലുള്ള കുറച്ച് ഓഫറുകള്‍ പരിചയപ്പെടാം.
ഗ്യാലക്സി എസ് 21 എഫ് ഇ - ₹26,999
സാംസംഗിന്റെ പ്രീമിയം ഫോണുകളുടെ ഫാന്‍ എഡിഷനുകള്‍ക്ക് എക്കാലത്തും ആരാധകരുണ്ട്. മികച്ച സ്‌പെസിഫിക്കേഷനും അടിപൊളി സ്‌ക്രീനുമൊക്കെയുള്ള ഗ്യാലക്‌സി എസ് 21 ഫാന്‍ എഡിഷന്‍ 74,999 രൂപയ്ക്കാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. 8ജിബി റാമും 256 ജി സ്‌റ്റോറേജുമുള്ള ഫോണിന്റെ ഇപ്പോഴത്തെ വില 26,999 രൂപയാണ്. 1,500 രൂപ വരെ ബാങ്ക് ഓഫറും ലഭിക്കും. അതായത് എസ്.ബി.ഐ കാര്‍ഡുപയോഗിച്ച് വാങ്ങിയാല്‍ 25,499 രൂപയ്ക്ക് ലഭിക്കുമെന്ന് അര്‍ത്ഥം.
ഗ്യാലക്സി എസ് 23 അള്‍ട്രാ - ₹74,999
സാക്ഷാല്‍ ആപ്പിള്‍ ഐഫോണിനെ വരെ വെല്ലുവിളിച്ച് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തംരഗമുണ്ടാക്കിയ മോഡലാണ് ഗ്യാലക്‌സി എസ് 23 അള്‍ട്ര. 1,49,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണ്‍ ഇപ്പോള്‍ 74,999 രൂപയ്ക്കാണ് ആമസോണില്‍ ലഭിക്കുക. ബാങ്ക് ഓഫറുകളും ഡിസ്‌കൗണ്ട് കൂപ്പണുകളും ചേര്‍ന്നാല്‍ ഫോണ്‍ 69,999 രൂപയ്ക്ക് ലഭിക്കുമെന്നും ആമസോണ്‍ പറയുന്നു. 12 ജിബി റാം, 256 ജി.ബി സ്‌റ്റേറേജ് മോഡലാണ് വില്‍പ്പനയ്ക്കുള്ളത്.
ഐഫോണ്‍ 13- ₹41,999
പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ഫോണാണ് ആപ്പിളിന്റെ ഐഫോണ്‍. 59,990 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഐഫോണ്‍ 13 ഇപ്പോള്‍ 41,999 രൂപയ്ക്ക് ലഭിക്കും.
ഗ്യാലക്സി എം 35 -₹14,999
മികച്ച ബാറ്ററി ലൈഫിന് പേരുകേട്ടതാണ് സാംസംഗിന്റെ എം സീരീസ് ഫോണുകള്‍. ഗ്യാലക്‌സി എം 35 മോഡലും ഇക്കാര്യത്തില്‍ പിറകോട്ടല്ല. 6,000 എം.എ.എച്ചിന്റെ കിടിലം ബാറ്ററിയാണ് ഇതിലുള്ളത്. 6ജിബി റാം, 128 ജി.ബി സ്‌റ്റോറേജ്, 120 ഹെര്‍ട്‌സ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ എന്നിവ സഹിതമെത്തുന്ന ഫോണിന്റെ ലോഞ്ചിംഗ് സമയത്തെ വില 24,999 രൂപയായിരുന്നു. ഇപ്പോഴിത് 14,999 രൂപയ്ക്ക് ലഭിക്കും. അതായത്. യഥാര്‍ത്ഥ വിലയില്‍ നിന്നും 10,000 രൂപയുടെ ഡിസ്‌കൗണ്ട്. ബാങ്ക് ഓഫറും കൂപ്പണുകളും കൂടി ചേര്‍ക്കുമ്പോള്‍ ഇതൊരു കിടിലന്‍ ഓഫറായി മാറും.
ഷവോമി 14- ₹47,999
സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 3 പ്രോസസറില്‍ പുറത്തിറങ്ങിയ ഷവോമിയുടെ കിടിലന്‍ ഫോണുകളിലൊന്നാണ് ഷവോമി 14. 12 ജി.ബി റാം, 512 ജി.ബി സ്‌റ്റോറേജ്, 120 ഹെര്‍ട്‌സ് 1.5കെ എല്‍.ടി.പി.ഒ അമോലെഡ് ഡിസ്‌പ്ലേ എന്നിവയോടെത്തിയ ഫോണിന്റെ ലോഞ്ചിംഗ് വില 79,999 രൂപയായിരുന്നു. ഇപ്പോഴിത് 47,999 രൂപയാക്കി കുറച്ചിട്ടുണ്ട്.
റെഡ്മി 13 സി 5ജി - ₹8,999
ബഡ്ജറ്റ് വിലയിലൊരു 5ജി സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയൊരു ഫോണാണിത്. 4ജി.ബി റാം, 128 ജി.ബി സ്‌റ്റോറേജ്, മീഡിയാ ടെക് ഡൈമന്‍സിറ്റി 6100 പ്ലസ് പ്രോസസര്‍, 90 ഹെര്‍ട്‌സ് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളോടെ എത്തുന്ന ഫോണിന്റെ വില 8,999 രൂപയാണ്. ലോഞ്ച് ചെയ്യുമ്പോള്‍ 13,999 രൂപയായിരുന്നു.
റിയല്‍മീ നാര്‍സോ 70 എക്സ് 5ജി -₹ 12,498
പ്രീമിയം ബജറ്റ് ഫോണ്‍ സെഗ്‌മെന്റില്‍ റിയല്‍മി പുറത്തിറക്കിയ കിടിലം ഫോണുകളിലൊന്നാണിത്. 6ജി.ബി റാം, 128 ജി.ബി സ്‌റ്റോറേജ്, 120 ഹെര്‍ട്‌സ് അള്‍ട്രാ സ്മൂത്ത് ഡിസ്‌പ്ലേ, ഡൈമന്‍സിറ്റി 6100+ , 45 വാട്ട് ചാര്‍ജര്‍ എന്നീ ഫീച്ചറുകളുള്ള ഫോണിന് ലോഞ്ച് ചെയ്യുമ്പോള്‍ 17,999 രൂപയായിരുന്നു വില. ഓഫറില്‍ ഇപ്പോള്‍ 12,498 രൂപയ്ക്ക് ലഭ്യമാണ്. ബാങ്ക് ഓഫര്‍, കൂപ്പണുകള്‍ എന്നിവയുണ്ടെങ്കില്‍ 11,249 രൂപയ്ക്ക് ഫോണ്‍ ലഭിക്കുമെന്നും ആമസോണ്‍ പറയുന്നു.
ഐക്യൂ ഇസഡ്9എക്സ് 5ജി-₹13,999
മികച്ച പെര്‍ഫോമന്‍സിന് പേരുകേട്ട ഫോണുകളാണ് ഐക്യൂ പുറത്തിറക്കാറുള്ളത്. ഈ വര്‍ഷം ഏപ്രിലില്‍ വിപണിയിലെത്തിയ വിവോ ഐക്യൂ ഇസഡ്9എക്‌സും മികച്ച പ്രകടനം കാഴ്ച വച്ച ഫോണുകളിലൊന്നാണ്. 4ജി.ബി റാം, 128 ജി.ബി സ്‌റ്റോറേജ്, സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 പ്രോസസര്‍, 6,000 എം.എ.എച്ച് ബാറ്ററി , 44 വാട്ട് ഫ്‌ളാഷ് ചാര്‍ജ് എന്നീ ഫീച്ചറുകളോടെ എത്തിയ ഫോണിന്റെ ലോഞ്ചിംഗ് വില 17,999 രൂപയായിരുന്നു. ഇപ്പോഴിത് 12,499 രൂപയിലാണ് ആമസോണിലുള്ളത്. ബാങ്ക് ഓഫര്‍, കൂപ്പണുകള്‍ എന്നിവയുണ്ടെങ്കില്‍ 10,749 രൂപയ്ക്ക് ഫോണ്‍ ലഭിക്കും.
വണ്‍പ്ലസ് 12ആര്‍ - ₹40,999
മികച്ച പെര്‍ഫോമന്‍സ്, കിടിലം ക്യാമറ തുടങ്ങിയ സവിശേഷതകളുള്ള വണ്‍പ്ലസ് ഫോണുകള്‍ക്ക് എന്നും ആരാധകരുണ്ട്. കൂട്ടത്തില്‍ നല്ലപേരു കേള്‍പ്പിച്ച വണ്‍പ്ലസ് 12 ആര്‍ ഇത്തവണ ഓഫറിലുണ്ട്.8ജി.ബി റാം, 256 ജിബി പതിപ്പിന് 42,999 രൂപയാണ് ശരിക്കുള്ള വില. ഓഫറില്‍ 34,999 രൂപക്ക് ലഭിക്കും. ബാങ്ക് ഓഫറുകള്‍ കൂടിയുണ്ടെങ്കില്‍ ഇനിയും കുറയും. ഇതിന് പുറമെ 26,999 രൂപ വിലയുണ്ടായിരുന്ന വണ്‍പ്ലസ് നോര്‍ഡ് സിഇ 4 25,999 രൂപയ്ക്കും 20,999 രൂപ വിലയുണ്ടായിരുന്ന വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ് 16,999 രൂപയ്ക്കും ലഭിക്കും. നോര്‍ഡ് സിഇ 4 ലൈറ്റിനൊപ്പം 1,299 രൂപ വിലയുള്ള വണ്‍പ്ലസ് ബുള്ളറ്റ്‌സ് വയര്‍ലെസ് നെക്ക് ബാന്‍ഡ് സൗജന്യമായി ലഭിക്കും.
മോട്ടോ റേസര്‍ 50 -₹ 49,999
മോട്ടോറോള പുറത്തിറക്കിയ ഫ്‌ളിപ്പ് (മടക്കാവുന്നത്) മോഡലായ മോട്ടോ റേസര്‍ 50യും കിടിലന്‍ ഓഫറിനെത്തിയിട്ടുണ്ട്. 74,999 രൂപയാണ് ഫോണിന്റെ ശരിക്കുള്ള വില. ഇപ്പോള്‍ ഓഫറില്‍ 64,998 രൂപയ്ക്ക് ലഭ്യമാണ്. ഇനി ബാങ്ക് ഓഫര്‍ ഉണ്ടെങ്കില്‍ 49,999 രൂപയ്ക്ക് ഫോണ്‍ ലഭിക്കുമെന്നും ആമസോണ്‍ പറയുന്നു.
ടാബ്ലറ്റ്
വിനോദത്തിനും തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ക്കും ഏറെ പ്രയോജനകരമായ ഒന്നാണ് ടാബ്‌ലെറ്റ് കംപ്യൂട്ടറുകള്‍. പ്രമുഖ ബ്രാന്‍ഡുകളുടെ ടാബുകള്‍ക്കും അടിപൊളി ഓഫര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ഏറ്റവും മികച്ച ചില ഓഫറുകള്‍ നോക്കാം. (ടാബ്‌ലറ്റ് മോഡല്‍, ശരിക്കുള്ള വില, പഴയ വില എന്ന ക്രമത്തില്‍)
സാംസംഗ് ടാബ് എസ് 9 എഫ് ഇ -> 49,999 - 19,999
ഷവോമി പാഡ് 6 - 41,999 -> 22,999
ഗാലക്സി ടാബ് എസ് 6 ലൈറ്റ് - 30,999 -> 20,999
ഐപാഡ് 10 ജനറേഷന് - 44,990 -> 28,999
ഹോണര്‍ പാഡ് എക്സ് 9- 25,999 -> 12,999
ലെനോവോ ടാബ് പി12- 42,000 -> 21,999
വണ്‍പ്ലസ് പാഡ് 2 - 47,999 -> 40,999
Disclaimer : ഇതിൽ സൂചിപ്പിച്ചിരിക്കുന്ന സാധനങ്ങളുടെ വിലയിൽ മാറ്റം വരാൻ സാധ്യതയുണ്ട്. സാധനങ്ങൾ വാങ്ങുന്നതിനു മുൻപ് ദയവായി ആമസോൺ വെബ്സൈറ്റ് കൂടി പരിശോധിച്ചാലും. ഇതിൽ നൽകിയിരിക്കുന്ന ചില ലിങ്കുകൾ അഫിലിയേറ്റഡ് ലിങ്കുകളാണ്. അതായത് ഈ ലിങ്ക് വഴി സാധനങ്ങൾ വാങ്ങുമ്പോൾ ചെറിയൊരു കമ്മീഷൻ ധനം ഓൺലൈന് ലഭിച്ചേക്കാം. ഇതിന് നിങ്ങൾ അധിക ചാർജ് നൽകേണ്ടതില്ല.
Next Story
Videos