

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഡിസ്‌കൗണ്ടുകളുമായി ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും വാര്‍ഷിക സെയില്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ പ്രീമിയം അംഗങ്ങള്‍ക്ക് മാത്രമായി ലഭ്യമാകുന്ന ഓഫറുകള്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ എല്ലാവര്‍ക്കും കിട്ടും. എല്ലാതരം വസ്തുക്കള്‍ക്കും മികച്ച ഓഫറുകളാണ് ഇരു പ്ലാറ്റ്‌ഫോമുകളിലും ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട് വാച്ച്, ഇയര്‍ഫോണുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാനുള്ള മികച്ച അവസരവുമാണിത്. പ്രമുഖ ബ്രാന്‍ഡുകള്‍ കിടിലന്‍ ഓഫറുകളുമായാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലും ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് മില്യന്‍ ഡേയ്‌സിലുമെത്തിയിരിക്കുന്നത്. ആമസോണിലെ ചില ഇടിവെട്ട് ഓഫറുകള്‍ പരിചയപ്പെടാം.
799 രൂപ മുതല്‍ തുടങ്ങുന്ന സ്മാര്‍ട്ട് വാച്ചുകള്‍ ആമസോണ്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രമുഖ ബ്രാന്‍ഡുകളായ ഫാസ്റ്റ്ട്രാക്ക്, നോയ്‌സ്, ബോട്ട്, ഫയര്‍ ബോള്‍ട്ട്, വണ്‍പ്ലസ് തുടങ്ങിയവയുടെ മികച്ച മോഡലുകളാണ് ഓഫറിലെത്തിയിരിക്കുന്നത്. ആയിരം രൂപയ്ക്ക് താഴെ വിലയില്‍ ലഭിക്കുന്ന അഞ്ച് വാച്ചുകള്‍ പരിചയപ്പെടാം. ആയിരം രൂപയ്ക്ക് താഴെയല്ലെങ്കില്‍ കൂടി ആറാമതായി മറ്റൊരു വാച്ചും കൂടി കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബ്ലൂടൂത്ത് കോളിംഗ് സംവിധാനമില്ലാത്ത ബോട്ടിന്റെ മികച്ച സ്മാര്‍ട്ട് വാച്ചുകളിലൊന്നാണിത്. 5,999 രൂപയാണ് വാച്ച് ലോഞ്ച് ചെയ്തപ്പോഴത്തെ വിലയായി ആമസോണില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ 799 രൂപയ്ക്കാണ് വാച്ച് നിലവില്‍ ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
10 ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററി, 550 നിറ്റ്‌സ് ബ്രൈറ്റ്‌നസുള്ള സ്‌ക്രീന്‍, സ്മാര്‍ട്ട് ഡി.എന്‍.ഡി തുടങ്ങിയ ഫീച്ചറുകളാണ് വാച്ചിനുള്ളത്. 5,999 രൂപ യഥാര്‍ത്ഥ വിലയുള്ള വാച്ച് 999 രൂപയ്ക്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
എ.ഐ വോയിസ് അസിസ്റ്റന്റ്, ബ്ലൂടൂത്ത് കോളിംഗ്, 120 സ്‌പോര്‍ട്‌സ് മോഡ്, ഹൈ റെസല്യൂഷന്‍ സ്‌ക്രീന്‍ തുടങ്ങിയ പ്രത്യേകതകളോടെ എത്തുന്ന വാച്ചിന്റെ വിലയാണ് പ്രധാന ഹൈലൈറ്റ്. 19,999 രൂപയാണ് വാച്ചിന്റെ ശരിക്കുള്ള വില. 95 ശതമാനം ഓഫറോടെ ഇപ്പോള്‍ 999 രൂപയ്ക്ക് ലഭിക്കും.
ബ്ലൂടൂത്ത് കോളിംഗ്, വോയിസ് അസിസ്റ്റന്റ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സ്യൂട്ട് തുടങ്ങിയ കിടിലന്‍ ഫീച്ചറുകളോടെ എത്തുന്ന വാച്ചിന്റെ ശരിക്കുള്ള വില 2,799 രൂപയാണ്. നിലവില്‍ 64 ശതമാനം ഡിസ്‌കൗണ്ട് ഓഫറോടെ 999 രൂപക്കാണ് ആമസോണിലെത്തിയിരിക്കുന്നത്.
അഡ്വാന്‍സ്ഡ് ബ്ലൂടൂത്ത് കോളിംഗ്, മികച്ച ടി.എഫ്.ടി ഡിസ്‌പ്ലേ, എസ്.പി.ഒ2 മോണിറ്റര്‍, ഓട്ടോ ഡിറ്റക്ഷനുള്ള 100 സ്‌പോര്‍ട്‌സ് മോഡുകള്‍ തുടങ്ങിയ കിടിലന്‍ ഫീച്ചറുകളാണ് വാച്ചിന്റെ പ്രത്യേകത. 4,999 രൂപയുണ്ടായിരുന്ന വാച്ച് നിലവില്‍ 999 രൂപയ്ക്കാണ് ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ആയിരം രൂപയ്ക്ക് താഴെയല്ലെങ്കിലും കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച റിവ്യൂ നേടിയ വാച്ചാണിത്. ഏഴ് ദിവസത്തില്‍ കൂടുതല്‍ ബാറ്ററി ലൈഫുണ്ടെന്ന് അവകാശപ്പെടുന്ന വാച്ചിന്റെ വൃത്താകൃതിയിലുള്ള സ്‌ക്രീനാണ് പ്രധാന ആകര്‍ഷണം. ബ്ലൂടൂത്ത് കോളിംഗ്, ഐ.പി 68 റേറ്റിംഗ്, സ്ലീപ്പ് ട്രാക്കര്‍ എന്നീ സംവിധാനങ്ങള്‍ വാച്ചിലുണ്ട്. മികച്ച റിവ്യൂ നേടിയ ഉപകരണങ്ങളിലൊന്നാണിത്. 4,999 രൂപ യഥാര്‍ത്ഥ വില കാണിച്ചിരിക്കുന്ന വാച്ചിന് 78 ശതമാനം ഡിസ്‌കൗണ്ടോടെ 1,099 രൂപയാണ് നിലവിലെ വില.
Disclaimer : ഇതിൽ സൂചിപ്പിച്ചിരിക്കുന്ന സാധനങ്ങളുടെ വിലയിൽ മാറ്റം വരാൻ സാധ്യതയുണ്ട്. സാധനങ്ങൾ വാങ്ങുന്നതിനു മുൻപ് ദയവായി ആമസോൺ വെബ്സൈറ്റ് കൂടി പരിശോധിച്ചാലും. ഇതിൽ നൽകിയിരിക്കുന്ന ചില ലിങ്കുകൾ അഫിലിയേറ്റഡ് ലിങ്കുകളാണ്. അതായത് ഈ ലിങ്ക് വഴി സാധനങ്ങൾ വാങ്ങുമ്പോൾ ചെറിയൊരു കമ്മീഷൻ ധനം ഓൺലൈന് ലഭിക്കും. ഇതിന് നിങ്ങൾ അധിക ചാർജ് നൽകേണ്ടതില്ല.
Read DhanamOnline in English
Subscribe to Dhanam Magazine