ബെസ്റ്റിനേഷന്‍ ഹോളിഡേയ്സ് കൊച്ചിയില്‍ പുതിയ ഓഫീസ് തുറന്നു; 7 പുതിയ ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചു

ഔട്ട്ബൗണ്ട് ടൂറിസം രംഗത്ത് കാല്‍നൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ജീന ഫെര്‍ണാണ്ടസ് ഇതുവരെ 78 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. യാത്രകളോടുള്ള വ്യക്തിപരമായ പാഷനാണ് ബെസ്റ്റിനേഷന്‍ ഹോളിഡേയ്സിന് തുടക്കമിടാന്‍ പ്രേരണയായതെന്ന് ജീന ഫെര്‍ണാണ്ടസ് പറഞ്ഞു
bestination holidays
കൊച്ചി ആസ്ഥാനമായ പ്രമുഖ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയായ ബെസ്റ്റിനേഷന്‍ ഹോളിഡേയ്സിന്റെ പാലാരിവട്ടം സൗത്ത് ജനതാ റോഡിലെ വിപുലീകരിച്ച പുതിയ ഓഫീസ് ചലച്ചിത്രതാരവും ബെസ്റ്റിനേഷന്‍ ഹോളിഡേയ്സ് ബ്രാന്‍ഡ് അംബാസഡറുമായ സിജോയ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു. ബെസ്റ്റിനേഷന്‍ ഹോളിഡേയ്സ് സ്ഥാപകയും സി.ഇ.ഒയുമായ ജീന ഫെര്‍ണാണ്ടസ്, എംഡി ഷെയ്ബിന്‍ മാത്യു വര്‍ഗീസ് എന്നിവര്‍ സമീപം.
Published on

കൊച്ചി ആസ്ഥാനമായ പ്രമുഖ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയായ ബെസ്റ്റിനേഷന്‍ ഹോളിഡേയ്സ് പാലാരിവട്ടം സൗത്ത് ജനതാ റോഡില്‍ വിപുലീകരിച്ച പുതിയ ഓഫീസ് തുറന്നു. ചലച്ചിത്ര താരവും പരസ്യ സംവിധായകനുമായ സിജോയ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം പ്രമാണിച്ച് ആകര്‍ഷക ഓഫറുകളോടെ മൂന്ന് ഇന്റര്‍നാഷനല്‍, നാല് ഡൊമസ്റ്റിക് ടൂര്‍ പാക്കേജുകള്‍ സ്ഥാപകയും സി.ഇ.ഒയുമായ ജീന ഫെര്‍ണാണ്ടസ്, ഷെയ്ബിന്‍ മാത്യു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു.

13 ദിവസത്തെ ഐസ്ലാന്‍ഡ്-ലാപ് ലാന്‍ഡ്, സൊമ്മാറോയ് ഐലന്‍ഡ്, 14 ദിവസത്തെ ന്യൂസിലാന്‍ഡ്, ട്രാന്‍സ് ആല്‍പൈന്‍, 10 ദിവസത്തെ സൗത്ത് അമേരിക്കന്‍ കാര്‍ണിവല്‍, ആമസോണ്‍ മഴക്കാട് എക്സ്പെഡിഷന്‍ എന്നിവയാണ് ഓഫറുകളോടെ പ്രഖ്യാപിച്ച ആഗോള ടൂര്‍ പാക്കേജുകള്‍. ഡൊമസ്റ്റിക് സര്‍ക്യൂട്ടില്‍ 4 ദിവസത്തെ അജന്ത എല്ലോറ, 7 ദിവസത്തെ ഗുജറാത്ത്, 8 ദിവസത്തെ ഭൂട്ടാന്‍, 8 ദിവസത്തെ രാജസ്ഥാന്‍ എന്നീ പാക്കേജുകളും കമ്പനി പ്രഖ്യാപിച്ചു.

എല്ലാ ഭൂഖണ്ഡങ്ങളിലേക്കും പാക്കേജ്

2023ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി 6 ഭൂഖണ്ഡങ്ങളിലേക്കും ടൂര്‍ പാക്കേജുകള്‍ നടത്തിയിട്ടുണ്ട്. യുഎസ്എ, സ്‌കാന്‍ഡിനേവിയ, ജപ്പാന്‍, ഓസ്ട്രേലിയ, യൂറോപ്പ്, ചൈന-ഹോങ്കോംഗ്-മക്കാവു, റഷ്യ, ദക്ഷിണാഫ്രിക്ക, അല്‍മാടി-ബിഷ്ഷെക്ക് എന്നിവിടങ്ങളിലേയ്ക്ക് കസ്റ്റമൈസ്ഡ് പ്രീമീയം പാക്കേജുകളുമുണ്ടെന്ന് ജീന ഫെര്‍ണാണ്ടസ് പറഞ്ഞു.

ഔട്ട്ബൗണ്ട് ടൂറിസം രംഗത്ത് കാല്‍നൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ജീന ഫെര്‍ണാണ്ടസ് ഇതുവരെ 78 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. യാത്രകളോടുള്ള വ്യക്തിപരമായ പാഷനാണ് ബെസ്റ്റിനേഷന്‍ ഹോളിഡേയ്സിന് തുടക്കമിടാന്‍ പ്രേരണയായതെന്ന് ജീന ഫെര്‍ണാണ്ടസ് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com