പ്രായം 23 കഴിഞ്ഞാല്‍ സംഗതി സിംപിള്‍! പ്രീ-ബുക്കിംഗ് സൗകര്യമൊരുക്കാന്‍ ബെവ്‌കോ, പോരാത്തതിന് മൊബൈല്‍ ആപും

23 വയസിന് മുകളിലുള്ളവർക്ക് മാത്രമേ ബുക്കിംഗ് നടത്താൻ കഴിയൂ
bevco outlet
image credit : Bevco
Published on

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) പ്രീ-ബുക്കിംഗ് സൗകര്യം ആരംഭിക്കാൻ ഒരുങ്ങുന്നു. ഉപഭോക്താക്കൾക്ക് നിലവിൽ ഔട്ട്‌ലെറ്റുകളിൽ ബില്ലിംഗിനും ഡെലിവറിക്കും വേണ്ടി ക്യൂവിൽ കാത്തിരിക്കേണ്ടിവരുന്നുണ്ട്. മൊബൈൽ ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് മദ്യം ബുക്ക് ചെയ്യാൻ കഴിയുന്ന സൗകര്യം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. തുടർന്ന് ഔട്ട്‌ലെറ്റുകളിൽ നിന്ന് അവ ശേഖരിക്കാൻ കഴിയും.

23 വയസിന് മുകളിലുള്ളവർക്ക് മാത്രമേ ബുക്കിംഗ് നടത്താൻ കഴിയൂ. ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ് നിലവില്‍. ഓണത്തിന് ശേഷം ആപ്പ് പുറത്തിറക്കാനാണ് കോർപ്പറേഷൻ പദ്ധതിയുളളത്. മദ്യ വിൽപ്പന കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ കോർപ്പറേഷൻ അടുത്തിടെ എക്സൈസ് വകുപ്പിന് സമർപ്പിച്ചിരുന്നു.

ഓൺലൈൻ മദ്യ വിതരണത്തിനുള്ള നിർദ്ദേശത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറിയിരുന്നു. ഓൺലൈൻ മദ്യ വിതരണത്തിന് സർക്കാരിന് പദ്ധതിയില്ലെന്നാണ് എക്സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. കോര്‍പ്പറേഷന്റെ വരുമാനം കൂട്ടുക എന്ന ഉദ്ദേശത്തോടെയാണ് ഓൺലൈൻ മദ്യ വിതരണത്തിനുളള നിര്‍ദേശം ഉയര്‍ന്നത്.

Kerala Beverages Corporation to launch mobile app for liquor pre-booking, service expected after Onam.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com