ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 19

ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 19
Published on
1.വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ നിരക്ക് വര്‍ധന ഡിസംബര്‍ 1 മുതല്‍

വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നി ടെലികോം ഓപ്പറേറ്റര്‍മാര്‍  ഡിസംബര്‍ 1 മുതല്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.  രണ്ടാം പാദ വര്‍ഷത്തിലെ കനത്ത നഷ്ടത്തെ തുടര്‍ന്നാണ് താരിഫ് വര്‍ദ്ധനവ്.

2.കേന്ദ്ര ബജറ്റില്‍ സ്വകാര്യ നിക്ഷേപ പ്രോത്സാഹനത്തിന് ഊന്നല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

2020-21 കേന്ദ്ര ബജറ്റില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് വ്യക്തമായ ഊന്നല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്.. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്ഷേമപദ്ധതികളിലാണ് ബജറ്റ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതെങ്കില്‍ സ്വകാര്യ നിക്ഷേപം, സാമ്പത്തിക വളര്‍ച്ച, നികുതി ആനുകൂല്യങ്ങള്‍ എന്നിവയാണ് ഇത്തവണ പ്രധാന പ്രമേയമാകുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

3.ടാറ്റാ യൂറോപ്യന്‍ പ്ലാന്റുകളില്‍ നിന്ന് 3000 ജീവനക്കാരെ പിരിച്ചുവിടും

ടാറ്റാ സ്റ്റീല്‍ തങ്ങളുടെ യൂറോപ്യന്‍ പ്ലാന്റുകളില്‍ നിന്ന് മൂവായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഇരുപതിനായിരത്തോളം പേര്‍ ജോലി ചെയ്യുന്ന യൂറോപ്യന്‍ ബിസിനസില്‍ ഉടനീളം തൊഴില്‍ വെട്ടിക്കുറവ് പ്രഖ്യാപിക്കാന്‍ ടാറ്റ പദ്ധതിയിട്ടിരിക്കുകയാണെന്നും എന്നാല്‍ തൊഴില്‍ നഷ്ടം സംബന്ധിച്ച കണക്കുകള്‍ നല്‍കിയിട്ടില്ലെന്നും ഗ്രൂപ്പിന്റെ യൂറോപ്യന്‍ ചീഫ് എക്സിക്യൂട്ടീവ് ഹെന്റിക് ആദം പറഞ്ഞു.

4.എസ്സാര്‍ സ്റ്റീല്‍ ഏറ്റെടുക്കല്‍ ഡിസംബറിലെന്ന് ആര്‍സെലര്‍ മിത്തല്‍

എസ്സാര്‍ സ്റ്റീല്‍ ഏറ്റെടുക്കുന്ന ഇടപാട് ഡിസംബര്‍ അവസാനിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് ആര്‍സെലര്‍ മിത്തല്‍.എസ്സാര്‍ സ്റ്റീല്‍ ഇന്ത്യ ലിമിറ്റഡിനായുള്ള (എസില്‍) ആര്‍സെലര്‍ മിത്തല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ റെസല്യൂഷന്‍ പ്ലാന്‍ സുപ്രീം കോടതി നിരുപാധികമായി അംഗീകരിച്ചതോടെയാണ് ഏറ്റെടുക്കല്‍ സാധ്യമാകുന്നത്.

5.മത്സ്യഫെഡിന് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍

മത്സ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ മത്സ്യ വികസന ബോര്‍ഡിന്റെ (എന്‍എഫ്ഡിബി) അവാര്‍ഡുകള്‍ മത്സ്യഫെഡിന്. മികച്ച തീരദേശ മത്സ്യ സഹകരണ സംഘത്തിനും ചെമ്മീന്‍ വിത്തുല്‍പാദന കേന്ദ്രത്തിനുമാണ് പുരസ്‌കാരം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com