ഭൂമി നാച്ചുറല്‍സ് 'ജോയിറ്റ' ബ്രാന്‍ഡ് ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയിലിറക്കി

ആദ്യഘട്ടത്തില്‍ റെഡി ടു കുക്ക് രീതിയില്‍ മില്ലെറ്റ് ദോശ, മില്ലെറ്റ് ഉപ്പുമാവ്, മില്ലെറ്റ് പുട്ട്, മ്യൂസ്ലി ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് പുറത്തിറക്കിയിരിക്കുന്നത്
bhoomi naturals joyita
ഭൂമി നാച്ചുറല്‍സിന്റെ 'ജോയിറ്റ' ബ്രാന്‍ഡിലുള്ള ഉത്പന്നങ്ങള്‍ ഭൂമി നാചുറല്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ. ജയചന്ദ്രന്‍, കമ്മ്യൂണിക്കേഷന്‍ മന്ത്ര മാനേജിംഗ് ഡയറക്ടര്‍ എ.ടി രാജീവ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കുന്നു. ഭൂമി നാച്ചുറല്‍സ് ബിസിനസ് ഹെഡ് നിഷ അരുണ്‍, ഫിനാന്‍സ് ഹെഡ് കെ.എന്‍ രാജേഷ് എന്നിവര്‍ സമീപം.
Published on

മൂല്യവര്‍ദ്ധിത സുഗന്ധവ്യഞ്ജന ഉത്പന്ന നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ ഭൂമി നാച്ചുറല്‍സ് ഭക്ഷ്യോത്പന്ന വിപണിയിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. 'ജോയിറ്റ' എന്ന ബ്രാന്‍ഡിലാണ് ഉത്പന്നം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭൂമി നാചുറല്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ. ജയചന്ദ്രന്‍, കമ്മ്യൂണിക്കേഷന്‍ മന്ത്ര മാനേജിംഗ് ഡയറക്ടര്‍ എ.ടി രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കിയത്.

ആദ്യഘട്ടത്തില്‍ റെഡി ടു കുക്ക് രീതിയില്‍ മില്ലെറ്റ് ദോശ, മില്ലെറ്റ് ഉപ്പുമാവ്, മില്ലെറ്റ് പുട്ട്, മ്യൂസ്ലി ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് പുറത്തിറക്കിയിരിക്കുന്നത്. പരമ്പരാഗതമായ ഭക്ഷ്യ ധാന്യങ്ങളെ ആധുനിക സൗകര്യങ്ങളുമായി സമന്വയിപ്പിച്ച് കൂടുതല്‍ പോഷക സമൃദ്ധമായ രീതിയില്‍ തീന്‍മേശയില്‍ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

പ്രഭാത ഭക്ഷണം എന്നതിനും അപ്പുറം പ്രകൃതി സൗഹൃദ ഭക്ഷണ സംസ്‌കാരത്തിലേക്കും ആരോഗ്യ സംരക്ഷണത്തിലേക്കും മാറുന്നതിന്റെ ആദ്യ ചുവടാണിതെന്ന് ഭൂമി നാചുറല്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ കെ. ജയചന്ദ്രന്‍ പറഞ്ഞു.

പരസ്യ മേഖലയിലെ പ്രമുഖ സ്ഥാപനമായ കൊച്ചിയിലെ കമ്മ്യൂണിക്കേഷന്‍ മന്ത്രയുടെ മാര്‍ക്കറ്റിംഗ് പങ്കാളിത്തത്തോടെയാണ് ജോയിറ്റ പുറത്തിറക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഇ-കൊമേഴ്സ് എന്നീ മേഖലകളിലൂടെ ജോയിറ്റ ഉത്പന്നങ്ങള്‍ ഇന്ത്യയിലും വിദേശത്തും ലഭ്യമാക്കും. ഭൂമി നാച്ചുറല്‍സ് ബിസിനസ് ഹെഡ് നിഷ അരുണ്‍, ഫിനാന്‍സ് ഹെഡ് കെ.എന്‍ രാജേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com