

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിനെ സമ്മാനങ്ങളുടെ ഉല്‍സവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. ഡിസംബര്‍ 6 മുതല്‍ ജനുവരി 12 വരെ നടക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 20 കിലോ സ്വര്‍ണം ഉള്‍പ്പടെയുള്ള സമ്മാനങ്ങളാണ് നല്‍കുന്നത്. മുപ്പതാമത് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അവസാന ദിവസം നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ സമ്മാനങ്ങളുടെ വലിയ നിരയാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. 30 ലക്ഷം ദിര്‍ഹമാണ് ഇത്തവണ നറുക്കെടുപ്പ് വിജയിക്ക് ലഭിക്കുക. ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി നല്‍കുന്നത്. 15 ലക്ഷം ദിര്‍ഹം, 20 കിലോ സ്വര്‍ണം തുടങ്ങി മൂല്യമേറെയുള്ള മറ്റ സമ്മാനങ്ങളും ഒരുക്കിയതായി ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘാടകര്‍ അറിയിച്ചു.
ആവേശം ഓണ്‍ലൈനിലും
ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സമ്മാന പദ്ധതികളില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈനിലും ഇത്തവണ സംവിധാനങ്ങളുണ്ട്. ഡ്രീം ദുബൈ ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴി ഷോപ്പിംഗ് നടത്തി മല്‍സരങ്ങളില്‍ പങ്കെടുക്കാം. നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ ഷോപ്പിംഗിന് ശേഷം രജിസ്റ്റര്‍ ചെയ്യണം. ഗോള്‍ഡ് പ്രൈസിനുള്ള ടിക്കറ്റുകളും ആദ്യമായി ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നുണ്ട്. ലക്ഷ്വറി കാറുകള്‍ സമ്മാനമായി നല്‍കുന്ന മല്‍സരങ്ങളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. 38 ദിവസത്തെ ഫെസ്റ്റിവലില്‍ 50 സ്റ്റേജ് പ്രോഗ്രാമുകള്‍ ഉണ്ടാകും. 1,000 ഡ്രോണുകളെ പ്രദര്‍ശിപ്പിക്കുന്ന ഡ്രോണ്‍ ഷോയാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം.
Read DhanamOnline in English
Subscribe to Dhanam Magazine