

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണി കേവലഭൂരിപക്ഷത്തിലേക്ക്. തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുന്ന എന്‍ഡിഎ നിലവില്‍ 153 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. ആര്‍ജെഡി നയിക്കുന്ന പ്രതിപക്ഷമായ മഹാസഖ്യത്തിന് നിലവവില്‍ 77 സീറ്റുകളില്‍ മാത്രമാണ് മേധാവിത്വമുള്ളത്.
അവസാന ആറുമാസത്തെ ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതിപക്ഷത്തെ അനൈക്യവും എന്‍ഡിഎ ക്യാംപ് മുതലെടുത്തുവെന്ന സൂചനകളാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ കാണുന്നത്. നിലവില്‍ 85 സീറ്റില്‍ താഴെയാണ് മഹാസഖ്യത്തിന് ലീഡുള്ളത്. ആര്‍ജെഡി 60ലേറെ സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രകടനം തീര്‍ത്തും നിറംമങ്ങി. വെറും 11 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് മേല്‍ക്കൈ നേടാനായിട്ടുള്ളത്.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരജ് പാര്‍ട്ടി പല മണ്ഡലങ്ങളിലും ഭേദപ്പെട്ട രീതിയില്‍ വോട്ട് നേടുന്നുണ്ട്. നിലവില്‍ അവര്‍ 4 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. എന്‍ഡിഎ, മഹാസഖ്യ വോട്ടുകള്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിയിലേക്ക് പോയിട്ടുണ്ടെന്ന് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine