
1974ല്‍ പതിനെട്ടുവയസുള്ളപ്പോള്‍ തയ്യാറാക്കിയ റെസ്യൂമെ പങ്കുവെച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് (Bill Gates). ലിങ്ക്ഡ്ഇന്നിലാണ് ബില്‍ഗേറ്റ്‌സ് 48 വര്‍ഷം മുമ്പുള്ള റെസ്യൂമെ പങ്കുവെച്ചത്. വില്യം എച്ച് ഗേറ്റ്‌സ് എന്ന പേരിലാണ് റെസ്യൂമെ തയ്യാറാക്കിയത്.
ഹാര്‍ഡ്‌വാര്‍ഡ് യൂണീവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ സിസ്റ്റം അനലിസ്റ്റ്/ സിസ്റ്റം പ്രോഗ്രാമര്‍ ജോലിക്ക് വേണ്ടിയായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ് റെസ്യൂമെ. പതിനെട്ടാം വയസിലും അദ്ദേഹം 12,000 ഡോളര്‍ സമ്പാദിക്കുന്നുണ്ടായിരുന്നു. റെസ്യുമെയില്‍ തന്റെ സുഹൃത്തും മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ പോള്‍ ജി അലനെക്കുറിച്ചും പരാമര്‍ശം ഉണ്ട്. ഇരുവരും ചേര്‍ന്ന് ട്രാഫിക് എഞ്ചിനിയേഴ്‌സിനായി ഡിസൈന്‍ ചെയ്ത ഒരു സിസ്റ്റത്തെക്കുറിച്ചാണ് പരാമര്‍ശം.
റെസ്യുമെ തയ്യാറാക്കി ഒരു വര്‍ഷത്തിന് ശേഷം ഹാര്‍വാര്‍ഡിലെ പഠനം ഉപേക്ഷിച്ച ബില്‍ ഗേറ്റ്‌സ് 1975ല്‍ ആണ് പോള്‍ അലനുമായി ചേര്‍ന്ന് മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. ഇന്ന് 129 ബില്യണ്‍ ഡോളറിന്റെ ആസ്ഥിയുള്ള ബില്‍ ഗേറ്റ്‌സ് ഫോബ്‌സ് ശതകോടീശ്വരപ്പട്ടികയില്‍ നാലാമനാണ്.
Read DhanamOnline in English
Subscribe to Dhanam Magazine