മുഖവും വിരലും മതി പണമിടപാടിന്, യു.പി.ഐ പേമെന്റിന് എം-പിന്‍ വേണ്ട, കൂടുതല്‍ സുരക്ഷിതമെന്ന് പേമെന്റ് കോര്‍പറേഷന്‍, പുതിയ രീതി ഉടന്‍

ആധാർ സിസ്റ്റത്തില്‍ സംഭരിച്ചിരിക്കുന്ന ബയോമെട്രിക് ഡാറ്റയായിരിക്കും പ്രാമാണീകരണത്തിനായി ഉപയോഗിക്കുക
Excited woman holding a smartphone with UPI payment approval message displayed on screen, symbolizing successful digital transaction with a POS machine in the background
canva
Published on

യു.പി.ഐ പേയ്‌മെന്റുകൾക്കായി ബയോമെട്രിക് പ്രാമാണീകരണം (Biometric Authentication) ഇന്ത്യയിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നു. ബുധനാഴ്ച (ഒക്ടോബർ 8) ഇത് ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (UPI) പോലുള്ള തൽക്ഷണ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

യുപിഐ വഴി പണം അയക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ വിരലടയാളം, മുഖം തിരിച്ചറിയൽ തുടങ്ങിയ ബയോമെട്രിക് ഡാറ്റകള്‍ ഉപയോഗിച്ച് പ്രാമാണീകരണം നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സംവിധാനം. സർക്കാരിന്റെ ആധാർ സിസ്റ്റത്തില്‍ സംഭരിച്ചിരിക്കുന്ന ബയോമെട്രിക് ഡാറ്റയായിരിക്കും പ്രാമാണീകരണത്തിനായി ഉപയോഗിക്കുക. പേയ്‌മെന്റുകൾ അംഗീകരിക്കുന്നതിനായി ഉപയോക്താക്കൾ അക്കങ്ങള്‍ ഉപയോഗിച്ചുളള പിൻ നൽകേണ്ട നിലവിലെ രീതിയിൽ നിന്ന് ഇതോടെ മാറ്റം സംഭവിക്കും.

ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ഇതര പ്രാമാണീകരണ രീതികൾ നടപ്പിലാക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അടുത്തിടെ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻ‌ടെക് ഫെസ്റ്റിവലിൽ പുതിയ ബയോമെട്രിക് സവിശേഷത യുപിഐ പ്രവർത്തിപ്പിക്കുന്ന നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പ്രദർശിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇതേക്കുറിച്ച് എൻ‌പി‌സി‌ഐ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

പ്രതിമാസം കോടിക്കണക്കിന് ഇടപാടുകളാണ് യു.പി.ഐ വഴി നടക്കുന്നത്. ബയോമെട്രിക് പ്രാമാണീകരണം ഉപയോക്താക്കളുടെ സൗകര്യവും സുരക്ഷയും കൂടുതൽ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.പി.ഐ യില്‍ സുരക്ഷാ മാനദണ്ഡങ്ങൾക്ക് പിൻ നമ്പറുകളെ ആശ്രയിക്കുന്നത് ഇതിലൂടെ കുറയ്ക്കാനാകുമെന്നും വിലയിരുത്തുന്നു.

Biometric authentication like fingerprint and facial recognition is being introduced to UPI for enhanced security.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com