സ്വിഗ്ഗിയിലും ബിരിയാണി തന്നെ താരം; വിറ്റത് 8.3 കോടി; രണ്ടാം സ്ഥാനത്ത് ദോശ; ഇഷ്ട വിഭവങ്ങള്‍ ഏതൊക്കെ?

ദോശക്ക് ഡിമാന്റ് ബംഗളുരുവില്‍; ഡല്‍ഹിയില്‍ ഹിറ്റ് ആലു പൊറോട്ട
Food and swiggy logo
Image by Canva/Swiggy Logo
Published on

ജനങ്ങളുടെ ഇഷ്ടവിഭവങ്ങളില്‍ താരം ബിരിയാണി തന്നെ. സ്വിഗ്ഗിയിലൂടെ ഈ വര്‍ഷം ഇന്ത്യയില്‍ വിറ്റത് 8.3 കോടി ബിരിയാണികളാണ്. ഒരു മിനുട്ടില്‍ ഇന്ത്യയില്‍ സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്യപ്പെടുന്നത് 158 ബിരിയാണികള്‍. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇഷ്ടഭക്ഷണത്തില്‍ മുന്നില്‍ നില്‍ക്കുകയാണ് ബിരിയാണി. ദോശക്കാണ് രണ്ടാം സ്ഥാനം. 2.3 കോടി ഓര്‍ഡറുകളാണ് ഈ വര്‍ഷം ഇതുവരെ ദോശക്ക് ലഭിച്ചത്. ഉച്ച ഭക്ഷണത്തിനും നല്ല ഡിമാന്റുണ്ട്. 21 ലക്ഷം പേരാണ് ഉച്ച ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ബംഗളുവില്‍ പാസ്തക്കുള്ള ഓര്‍ഡറുകളും ഉയര്‍ന്നതാണ്.

ഡിമാന്റുള്ള വിഭവങ്ങള്‍

സ്‌നാക്കുകളില്‍ ഡിമാന്റ് ചിക്കന്‍ റോളിനാണ്. 24 ലക്ഷം പേരാണ് ഇതിന് ഈ വര്‍ഷം ഓര്‍ഡര്‍ നല്‍കിയത്. 16.3 ലക്ഷം ഓര്‍ഡറുകളുമായി ചിക്കന്‍ സമൂസയാണ് രണ്ടാം സ്ഥാനത്ത്. 13 ലക്ഷം പേര്‍ ആവശ്യപ്പെട്ട പൊട്ടറ്റോ ഫ്രൈസും പട്ടികയില്‍ മുന്നിലുണ്ട്.

രാത്രി കാല ഭക്ഷണത്തില്‍ ആളുകള്‍ക്ക് പ്രിയം ചിക്കന്‍ ബര്‍ഗറുകളോടാണ്. ഈ വര്‍ഷം രാത്രി 12 മണിക്കും 2 മണിക്കും ഇടയില്‍ ബര്‍ഗറിന് ലഭിച്ചത് 18.4 ലക്ഷം ഓര്‍ഡറുകള്‍. അര്‍ധരാത്രിയിലെ ഓര്‍ഡറുകളില്‍ ബിരിയാണിയോട് കിടപിടിക്കുന്നതാണ് ബര്‍ഗറുകളും.

ദോശക്ക് ഏറ്റവുമധികം ഡിമാന്റുള്ളത് ബംഗളുരു നഗരത്തിലാണ്. ഡല്‍ഹി, ചണ്ഡിഗഡ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ആലു പൊറോട്ട, ചോള ബട്ടൂര തുടങ്ങിയ വിഭവങ്ങള്‍ക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

bank
ioc petrol pump
ഇന്ത്യ-ജപ്പാന്‍ ടി20ക്ക് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, യുട്യൂബ് വരെ; ഒരൊറ്റ മത്സരത്തിന്റെ അവകാശത്തിന് എന്താണിത്ര ഡിമാന്‍ഡ്?
മിസൈലുകള്‍ വീഴുന്നത് മിഡില്‍ഈസ്റ്റില്‍, കത്തുന്നത് ഇന്ത്യയുടെ പോക്കറ്റ്! ക്രൂഡ് ഓയില്‍ 100 ഡോളര്‍ കടക്കുമ്പോള്‍ കാത്തിരിക്കുന്നത് വിലക്കയറ്റം?
```html ```
logo
DhanamOnline
dhanamonline.com