മറ്റുള്ളവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുത്താല്‍ പണികിട്ടും; സൂക്ഷിച്ചാല്‍ ജയിലില്‍ പോകേണ്ട!

മൂന്നു വര്‍ഷം ജയില്‍വാസവും 10,000 രൂപ പിഴയുമാണ് ഇത്തരം ചെറിയ 'സഹായങ്ങള്‍ക്ക്' ശിക്ഷ
Image: Canva
Image: Canva
Published on

ഐ.ആര്‍.സി.ടി.സി അക്കൗണ്ടില്‍ നിന്ന് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു കൊടുക്കുന്നവരാണ് പലരും. ഒരുകൈ സഹായമെന്ന നിലയ്ക്കാണ് ഇത് ചെയ്യുന്നത്. ഈ സത്പ്രവര്‍ത്തികള്‍ ഒരുപക്ഷേ വലിയ പ്രതിസന്ധിയിലേക്ക് നിങ്ങളെ നയിച്ചേക്കാം.

കാരണം, സ്വന്തം അക്കൗണ്ടില്‍ നിന്ന് രക്തബന്ധം ഇല്ലാത്തവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കുന്നത് റെയില്‍വേ ആക്ട് സെക്ഷന്‍ 143 പ്രകാരം കുറ്റകരമാണ്. മൂന്നു വര്‍ഷം ജയില്‍വാസവും 10,000 രൂപ പിഴയുമാണ് ഇത്തരം ചെറിയ 'സഹായങ്ങള്‍ക്ക്' ശിക്ഷ.

ബുക്ക് ചെയ്തു കൊടുക്കാവുന്നവര്‍ ഇവരൊക്കെ

പുതിയ നിയമപ്രകാരം വ്യക്തികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ നിയന്ത്രണങ്ങളുണ്ട്. രക്തബന്ധം ഉള്ളവര്‍ക്കോ, ഒരേ സര്‍നെയിം ഉപയോഗിക്കുന്നവര്‍ക്കോ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കാന്‍ പാടുള്ളൂ. ഏജന്‍സികള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പ്രശ്‌നമില്ല. ടിക്കറ്റ് റിസര്‍വേഷന്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരമെന്നാണ് റെയില്‍വേയുടെ വിശദീകരണം.

നിലവില്‍ ഒരു ഐ.ഡിയില്‍ നിന്ന് ഒരു മാസം 24 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. ആധാര്‍ കാര്‍ഡുമായി അക്കൗണ്ട് ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ ഇത് 12 ടിക്കറ്റായി ചുരുങ്ങും.

45 പൈസയ്ക്ക് യാത്ര ഇന്‍ഷ്വര്‍ ചെയ്യാം

ട്രെയിന്‍ യാത്രകളില്‍ അപകടമുണ്ടായാല്‍ നഷ്ടപരിഹാരം കിട്ടാനുള്ള വഴിയും ഇന്ത്യന്‍ റെയില്‍വേ ഒരുക്കിയിട്ടുണ്ട്. വെറും 45 പൈസ മുടക്കിയാല്‍ ട്രെയിന്‍ യാത്രയിലുണ്ടാകുന്ന അപകടത്തിനോ മരണത്തിനോ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ഇതുവഴി ലഭിക്കുന്നു.

ട്രെയിനില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് പോലും കാര്യമായി അറിവില്ലാത്തതാണ് റെയില്‍വേയുടെ ഇന്‍ഷുറന്‍സ് കവറേജ്. ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുക. ജനറല്‍ കംപാര്‍ട്ട്മെന്റ് മുതല്‍ ഉയര്‍ന്ന ക്ലാസിലുള്ള യാത്രകള്‍ക്ക് വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാകും.

കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സംഗമം കൊച്ചിയില്‍! വരൂ ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29 ന് നടക്കുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിലേക്ക്

ടാറ്റാ സ്റ്റീല്‍ ഗ്ലോബല്‍ സിഇഒ ടി വി നരേന്ദ്രന്‍ മുഖ്യാതിഥി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധന്‍ ആദിത്യ ബെര്‍ലിയയുടെ മാസ്റ്റര്‍ ക്ലാസ്. ആയിരത്തിലധികം പ്രമുഖ ബിസിനസുകാര്‍ പങ്കെടുക്കുന്നു. രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കു: dhanambusinesssummit.com | 9072570055

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com