ബ്രിട്ടാനിയ ബിസ്‌കറ്റില്‍ 51 ഗ്രാം കുറവ്; തൃശൂര്‍ സ്വദേശിക്ക് നഷ്ടപരിഹാരം

ബിസ്‌കറ്റ് പാക്കറ്റില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ തൂക്കം കുറഞ്ഞതിന് ബ്രിട്ടാനിയ കമ്പനിക്ക് പിഴശിക്ഷ വിധിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. പരാതിക്കാരന് 60,000 രൂപയും പലിശയും നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയ കോടതി ഹര്‍ജി കൊടുത്ത ദിവസം മുതല്‍ 9 ശതമാനം പലിശ നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.
തൃശൂര്‍ സ്വദേശി ജോര്‍ജാണ് ബ്രിട്ടാനിയ കമ്പനിക്കെതിരേ കോടതിയെ സമീപിച്ചത്. വരാക്കരയിലെ ബേക്കറിയില്‍ നിന്ന് രണ്ട് പാക്കറ്റ് ബ്രിട്ടാനിയ ന്യൂട്രി ചോയ്‌സ് തിന്‍ ആരോറൂട്ട് ബിസ്‌കറ്റ് വാങ്ങിയിരുന്നു. ഒരു പാക്കറ്റിന് 40 രൂപയായിരുന്നു വില.
രണ്ട് പാക്കറ്റിനും വ്യത്യസ്ത തൂക്കം
പാക്കറ്റില്‍ രേഖപ്പെടുത്തിയ തൂക്കം 300 ഗ്രാം ആയിരുന്നു. എന്നാല്‍ സംശയം തോന്നിയ ജോര്‍ജ് തൂക്കി നോക്കിയപ്പോള്‍ ഒരു പാക്കറ്റില്‍ 268 ഗ്രാമും മറ്റൊന്നില്‍ 249 ഗ്രാമുമായിരുന്നു ഭാരം. ഇതോടെ അദേഹം തൃശൂര്‍ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ജോര്‍ജ് ഉപഭോക്തൃ കമ്മീഷനില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
പരാതി പരിഗണിച്ച കമ്മീഷന്‍ 50,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരവും 10,000 രൂപ കോടതിചെലവിലേക്ക് നല്‍കാനും ഉത്തരവിടുകയായിരുന്നു. ഉപയോക്താക്കളെ ചൂഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങളാല്‍ മേലാല്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും ബ്രിട്ടാനിയയ്ക്ക് നല്‍കി.
Related Articles
Next Story
Videos
Share it