വില ₹1.34 ലക്ഷം! സാറ്റലൈറ്റ് ഫോണ്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍; മൊബൈല്‍ ടവറിന്റെ ആവശ്യമില്ല, ആര്‍ക്കൊക്കെ വാങ്ങാം?

രാജ്യത്തെ എല്ലാത്തരം ഉപയോക്താക്കളെയും ഉദ്ദേശിച്ചല്ല ഈ ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
വില ₹1.34 ലക്ഷം! സാറ്റലൈറ്റ് ഫോണ്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍; മൊബൈല്‍ ടവറിന്റെ ആവശ്യമില്ല, ആര്‍ക്കൊക്കെ വാങ്ങാം?
Published on

സാധാരണ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത ദുര്‍ഘട പ്രദേശങ്ങളിലും തടസമില്ലാത്ത ആശയവിനിമയം സാധ്യമാക്കുന്ന പുതിയ സാറ്റലൈറ്റ് ഫോണ്‍ സേവനവുമായി ബിഎസ്എന്‍എല്‍.

പ്രതിരോധം, ദുരന്തനിവാരണം, കടല്‍യാത്രകള്‍ തുടങ്ങിയ വെല്ലുവിളികള്‍ നിറഞ്ഞ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുയോജ്യമായ രീതിയിലാണ് ബിഎസ്എന്‍എല്‍ ഈ ഉപഗ്രഹം വഴിയുള്ള ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. എല്ലാ നികുതികളും ഉള്‍പ്പെടെ 1,34,166 രൂപയാണ് ഈ അത്യാധുനിക സാറ്റലൈറ്റ് ഫോണിന്റെ വില.

എല്ലാവര്‍ക്കും വാങ്ങാന്‍ സാധിക്കുമോ?

രാജ്യത്തെ എല്ലാത്തരം ഉപയോക്താക്കളെയും ഉദ്ദേശിച്ചല്ല ഈ ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. സൈന്യം, കപ്പല്‍ ജീവനക്കാര്‍, ഖനന തൊഴിലാളികള്‍, ദുരന്തനിവാരണ സേനാംഗങ്ങള്‍, സാഹസിക സഞ്ചാരികള്‍ തുടങ്ങിയ മേഖലയിലുള്ളവര്‍ക്കാകും ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കുക. ഇതിനായി കൃത്യമായ അനുമതി ആവശ്യമുണ്ട്.

പ്രധാന സവിശേഷതകള്‍

സാറ്റലൈറ്റ് കണക്റ്റിവിറ്റി: മൊബൈല്‍ ടവറുകളെ ആശ്രയിക്കാതെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

എവിടെ നിന്നും വോയ്സ് കോളുകള്‍: നെറ്റ്വര്‍ക്ക് പരിധിക്ക് പുറത്തുള്ള വിദൂര പ്രദേശങ്ങളില്‍ നിന്നും വോയ്സ് കോളുകള്‍ ചെയ്യാം

അടിയന്തിര സഹായം (SOS Support): അപകടഘട്ടങ്ങളില്‍ സഹായം അഭ്യര്‍ത്ഥിക്കാനുള്ള പ്രത്യേക എമര്‍ജന്‍സി സപ്പോര്‍ട്ട് സംവിധാനം.

മികച്ച ബാറ്ററി ബാക്കപ്പ്: ചാര്‍ജിംഗ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ഇടങ്ങളില്‍ ദീര്‍ഘനേരം ഉപയോഗിക്കാന്‍ സാധിക്കുന്ന ശക്തമായ ബാറ്ററി.

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കുന്ന രൂപകല്‍പ്പന: പൊടി, വെള്ളം, ആഘാതങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഡിസൈന്‍

ഇന്ത്യയിലെ സാറ്റലൈറ്റ് ഫോണ്‍ നിയമങ്ങള്‍

ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയില്‍ സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍സ് ആക്ട് പ്രകാരം ടെലികോം വകുപ്പിന്റെ മുന്‍കൂര്‍ ലൈസന്‍സോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ ഇന്ത്യയില്‍ ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. കസ്റ്റമര്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ബിഎസ്എന്‍എല്‍ ഈ കണക്ഷനുകള്‍ അനുവദിക്കൂ.

BSNL’s ₹1.34 lakh satellite phone enables voice and SMS connectivity beyond mobile network coverage, subject to customer verification and usage disclosure requirements

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com