ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്‌

മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റിന്റെ ഊന്നല്‍ എന്താണ്? ബജറ്റിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ:

Live Updates

  • 23 July 2024 12:34 PM IST

    ഓഹരി വിപണിയില്‍ ഇടിവ്‌

    ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കുള്ള മൂലധന നേട്ട നികുതി 10ല്‍ നിന്ന് 12.5 ശതമാനമാക്കിയതോടെ ഓഹരി വിപണിയില്‍ ഇടിവ്. ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് 20 ശതമാനവുമാക്കി.

  • 23 July 2024 12:32 PM IST

    നികുതി സ്ലാബുകൾ പരിഷ്കരിച്ചു

    പുതിയ നികുതി വ്യവസ്ഥയിൽ നികുതി സ്ലാബുകൾ പരിഷ്കരിച്ചു

    പുതിയ നികുതി വ്യവസ്ഥയിൽ പുതുക്കിയ നികുതി നിരക്ക് ഘടന

    0-3 ലക്ഷം രൂപ: ഇല്ല

    3-7 ലക്ഷം രൂപ: 5%

    7-10 ലക്ഷം രൂപ: 10%

    10-12 ലക്ഷം രൂപ: 15%

    12-15 ലക്ഷം രൂപ: 20%

    15 ലക്ഷത്തിന് മുകളിൽ: 30%

    പെൻഷൻകാർക്കുള്ള കുടുംബ പെൻഷന്റെ നികുതിയിളവ് 25,000 രൂപയായി ഉയർത്തി

    പെൻഷൻകാർക്കുള്ള കുടുംബ പെൻഷന്റെ നികുതിയിളവ് 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തും

  • 23 July 2024 12:29 PM IST

    സ്വര്‍ണവില ഗ്രാമിന് 500 രൂപയ്ക്ക് അടുത്ത് കുറഞ്ഞേക്കും, സ്വര്‍ണവില പവന് 50,000 രൂപയില്‍ താഴെയായേക്കും

  • 23 July 2024 12:27 PM IST

    നികുതി ഇളവ്

    പുതിയ നികുതി സമ്പ്രദായത്തിന് കീഴില്‍ ഇളവുകള്‍ 17500 കോടി വരെ

  • 23 July 2024 12:26 PM IST

    സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും വിലകൂടും, തീരുവ ഇളവ് നീട്ടില്ല

  • 23 July 2024 12:25 PM IST

    1961-ലെ ആദായനികുതി നിയമത്തിന്റെ സമഗ്രമായ അവലോകനം നിർദ്ദേശിച്ച് ധനമന്ത്രി

    ചാരിറ്റികളും ടിഡിഎസും: ചാരിറ്റികൾക്കുള്ള രണ്ട് നികുതി ഇളവ് വ്യവസ്ഥകൾ ഒന്നായി ലയിപ്പിക്കാൻ നിർദ്ദേശം

    ഇ-കൊമേഴ്‌സ് പേയ്‌മെന്റുകളിൽ TDS നിരക്ക് 1-ൽ നിന്ന് 0.1% ആയി കുറച്ചു

    എല്ലാ സാമ്പത്തിക, സാമ്പത്തികേതര ഉപകരണങ്ങളിലും എൽ.ടി.സി.ജി 12.5% ആയിരിക്കും

    എ.സ്.ടി.സിജി ചില ആസ്തികളിൽ 20% ആയിരിക്കും

    20% മ്യൂച്വൽ ഫണ്ടുകൾ യൂണിറ്റുകൾ തിരികെ വാങ്ങുമ്പോൾ TDS നിരക്ക്, അല്ലെങ്കിൽ UTI പിൻവലിക്കുന്നു

  • 23 July 2024 12:23 PM IST

    നിക്ഷേപങ്ങള്‍ക്കുള്ള എയ്ഞ്ചല്‍ ടാക്സ് നീക്കി

  • 23 July 2024 12:18 PM IST

    കുട്ടികളുടെ പേരിലും എന്‍.പി.എസ്

    പ്രായപൂർത്തിയാകാത്തവരുടെ ദീർഘകാല സമ്പാദ്യം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ സംരംഭമായ എൻ.പി.എസ് വാത്സല്യ പദ്ധതി ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. കുട്ടികൾക്ക് വേണ്ടി നിക്ഷേപിക്കാൻ മാതാപിതാക്കളെയും രക്ഷിതാക്കളെയും ഈ പദ്ധതി അനുവദിക്കുന്നു. കുട്ടികള്‍ പ്രായപൂർത്തിയാകുമ്പോൾ അക്കൗണ്ട് സാധാരണ നാഷണൽ പെൻഷൻ സിസ്റ്റം (NPS) അക്കൗണ്ടാക്കി മാറ്റുന്നതിന്റെ അധിക ആനുകൂല്യവും ലഭിക്കുന്നതാണ്.

  • 23 July 2024 12:14 PM IST

    സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും

    സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും. ഇറക്കുമതി നികുതി 6 ശതമാനമായി കുറച്ചു. നിലവില്‍ 15 ശതമാനം. സ്വര്‍ണക്കള്ളക്കടത്ത് കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.

  • 23 July 2024 12:14 PM IST

    ഹാനികരമായ പ്ലാസ്റ്റിക് സാമഗ്രികളുടെ ഇറക്കുമതി തീരുവ 10ല്‍ നിന്ന് 20 ശതമാനമാക്കി ഉയര്‍ത്തി

Related Articles
Next Story
Videos
Share it