വിദേശ ടൂറിന് ചെലവ് കുറയും, വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്കും സന്തോഷവാര്‍ത്ത

വിദേശ ടൂര്‍ പാക്കേജുകള്‍ക്ക് നിലവിലുണ്ടായിരുന്ന 5 ശതമാനം, 20 ശതമാനം ടിസിഎസ് നിരക്കുകള്‍ കുറച്ചു. ഇത് വിദേശ ടൂറുകളുടെ ചെലവ് കുറയ്ക്കും
വിദേശ ടൂറിന് ചെലവ് കുറയും, വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്കും സന്തോഷവാര്‍ത്ത
Published on

അടുത്ത ധനകാര്യ വർഷം 12.2 ലക്ഷം കോടി രൂപയാകും കേന്ദ്ര സർക്കാരിൻ്റെ മൂലധനച്ചെലവ്. ഈ വർഷം 11.21 ലക്ഷം കോടി ആണ്. വർധന 8.9 ശതമാനം. ഇന്നു ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പൊതുബജറ്റിലാണ് ഈ പ്രഖ്യാപനം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചഭൂമി പണമാക്കാൻ പ്രത്യേക റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻ്റ് ട്രസ്റ്റുകൾ (ആർഇഐടി) ഉണ്ടാക്കും.

തമിഴ്‌നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ അതിവേഗ റെയിൽപാത തുടങ്ങും. കേരളം പട്ടികയിൽ ഇല്ല.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ നോക്കാം

  • ഷെയര്‍ ബൈബാക്കുകളെ ഇനി ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് പരിധിയിലാക്കും. നിലവില്‍ ഇതു ഡിവിഡന്റ് ഇനത്തില്‍ പരിഗണിക്കുന്നതിനാല്‍ മൊത്തത്തിലുള്ള നികുതി ബാധ്യത താഴ്ത്തും.

  • ടാക്സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയക്രമത്തില്‍ മാറ്റം

  • പ്രവാസികളുടെ (NRI) ഓഹരി നിക്ഷേപ പരിധി കൂട്ടി 5ല്‍ നിന്ന് ഇനി 10%

  • വിദേശ ടൂര്‍ പാക്കേജുകള്‍ക്ക് നിലവിലുണ്ടായിരുന്ന 5 ശതമാനം, 20 ശതമാനം ടിസിഎസ് നിരക്കുകള്‍ കുറച്ചു. ഇത് വിദേശ ടൂറുകളുടെ ചെലവ് കുറയ്ക്കും

  • കശുവണ്ടിയും കൊക്കോയും 2030ഓടെ പ്രീമിയം ഗ്ലോബല്‍ ബ്രാന്റാക്കാന്‍ പദ്ധതി, കേരളത്തിന് ഗുണം ചെയ്യും

  • മെഡിക്കല്‍ ടൂറിസം പദ്ധതികള്‍ക്ക് വലിയ വിഹിതം, 5 റീജിണല്‍ മെഡിക്കല്‍ ഹബ്. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തും. കേരളത്തിന് കൂടുതല്‍ ഗുണകരം

  • റെയര്‍ എര്‍ത്ത് ഇടനാഴിയില്‍ കേരളത്തിനും പങ്കാളിത്തം

  • 20 പുതിയ ജലപാതകൾ പ്രവർത്തനക്ഷമമാക്കും. തീരദേശ ചരക്കുഗതാഗത സംവിധാനം ഉണ്ടാക്കും.

  • അഞ്ചു വർഷം കൊണ്ട് 10,000 കോടി രൂപ മുടക്കി ബയോഫാർമ മനുഫാക്ചറിംഗ് മേഖല തുടങ്ങും. 

  • ഇലക്ട്രോണിക് കംപോണൻ്റ് മനുഫാക്‌ചറിംഗ് മേഖലയ്ക്ക് 40,000 കോടി നീക്കിവയ്ക്കും. 

  • 10,000 കോടി രൂപയുടെ കണ്ടെയ്നർ നിർമാണ കോംപ്ലക്സ് തുടങ്ങും.

  • ചെറുകിട -ഇടത്തരം വ്യവസായങ്ങളുടെ വളർച്ചയ്ക്ക് 10,000 കോടി രൂപയുടെ നിധി നീക്കിവയ്ക്കും.

  • മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ അഞ്ചു റീജണൽ ഹബുകൾ തുടങ്ങും. ആയുഷിനും അതിൽ സ്ഥാനം നൽകും. ആയുർവേദ ഉൽപന്ന കയറ്റുമതി കൂട്ടാൻ പദ്ധതി. മൂന്ന് ഓൾ ഇന്ത്യാ ആയുർവേദ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും.

  • വൃദ്ധരെ പരിപാലിക്കാൻ ഒന്നരലക്ഷം പേർക്കു കെയർഗിവിംഗ് പരിശീലനം നൽകും. 

  • സ്പോർട്‌സ് പ്രോത്സാഹനത്തിന് പത്തു വർഷത്തേക്ക് ഖേലോ ഇന്ത്യ മിഷൻ നടപ്പാക്കും.

  • പവർ ഫിനാൻസ് കോർപറേഷനും റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷനും പുനഃസംഘടിപ്പിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com