ബജറ്റില്‍ വിലകൂടുന്നതും കുറയുന്നതും എന്തിനൊക്കെ? വിശദാംശങ്ങള്‍ അറിയാം

ബജറ്റ് പ്രഖ്യാപനത്തോടെ വിലകൂടുന്നതും വില കുറയുന്നതുമായ ഉത്പന്നങ്ങളും സേവനങ്ങളും ഏതൊക്കെയെന്ന് നോക്കാം
union budget 2025
Image/Canva
Published on

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയര്‍ത്തുന്നത്. കേരളത്തെ സംബന്ധിച്ച് വലിയ പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഉണ്ടായില്ല. ജനപ്രിയ പ്രഖ്യാപനങ്ങളേക്കാള്‍ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുകയെന്ന ഉദ്ദേശത്തോടെ അവതരിപ്പിക്കപ്പെട്ട ബജറ്റാണിതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ബജറ്റ് പ്രഖ്യാപനത്തോടെ വിലകൂടുന്നതും വില കുറയുന്നതുമായ ഉത്പന്നങ്ങളും സേവനങ്ങളും ഏതൊക്കെയെന്ന് നോക്കാം

വിലകുറയുന്നവ

  • വിദേശ ടൂര്‍ പാക്കേജുകള്‍: വിദേശ ടൂറുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് പിരിച്ചിരുന്ന ടിസിഎസ് നിരക്ക് 2 ശതമാനമാക്കി നിജപ്പെടുത്തി. 5%-20% ത്തില്‍ നിന്നാണ് ഈ കുറവ് വരുത്തിയിരിക്കുന്നത്.

  • വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അയയ്ക്കുന്ന പണത്തിനുള്ള നികുതിയില്‍ ടിസിഎസ് 5 ശതമാനത്തില്‍ നിന്ന് 2 ശതമാനമായി കുറച്ചു.

  • സോളാര്‍ അനുബന്ധ ഉത്പന്നങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി

  • അപൂര്‍വ രോഗങ്ങളുടെയും കാന്‍സര്‍ മരുന്നുകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കിയതോടെ വില കുറയും

  • ബദാം, വാല്‍നട്ട് എന്നിവയ്ക്ക് തീരുവ ഇളവ് നല്കി. വിലകുറയാന്‍ വഴിയൊരുങ്ങി

  • ടര്‍ക്കി മാംസം, ചെമ്മീന്‍, കൊഞ്ച് എന്നിവയുടെ തീരുവ കുറച്ചു

  • വിവിധതരം തുകലുകളുടെ ഇറക്കുമതി തീരുവ കുറച്ചു

വിലകൂടുന്നവ

  • കുടകളുടെ വില കൂടിയേക്കും. കുടകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

  • റഫ്രിജറേറ്റഡ് കണ്ടെയ്നറുകള്‍: തീരുവ 5% ആയി വര്‍ദ്ധിപ്പിച്ചു

  • പുകയില, ഗുഡ്ക എന്നിവയുടെ ദേശീയ ദുരന്ത നിവാരണ ഡ്യൂട്ടി വന്‍തോതില്‍ വര്‍ധിച്ചു, 25% ത്തില്‍ നിന്ന് 60% ത്തിലേക്ക്.

  • ആദായ നികുതി തെറ്റായി റിപ്പോര്‍ട്ട് ചെയ്താല്‍: നികുതിക്കും പലിശയ്ക്കും പുറമേ ഇനി നികുതി തുകയുടെ 100% പിഴയും അടയ്ക്കണം

  • രാസവള നിർമാണത്തിനായി ഉപയോഗിക്കുന്ന അമോണിയം ഫോസ്ഫേറ്റ്, അമോണിയം നൈട്രോ ഫോസ്ഫേറ്റ് എന്നിവയുടെ താരിഫുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന ഇളവ് എടുത്തുകളഞ്ഞതോടെ ചില വളങ്ങളുടെ വിലയും വർധിക്കും.

Union Budget 2026: Price hike for pan masala and umbrellas, relief for medicines and foreign education

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com