വെറും 20 രൂപയ്ക്ക് പ്ലാറ്റ്‌ഫോമില്‍ ഭക്ഷണം നല്‍കാന്‍ റെയില്‍വേ; കൂടുതല്‍ സ്‌റ്റേഷനുകളില്‍ ആദായ ഭക്ഷണകേന്ദ്രങ്ങള്‍

ഇനി റെയില്‍വെ യാത്രക്കാര്‍ക്ക് സൗജന്യ നിരക്കില്‍ ഭക്ഷണം പ്ലാറ്റ്‌ഫോമില്‍ ലഭിക്കും. മീല്‍സിന് 20 രൂപ, മീല്‍സും സ്നാക്സിനും 50 രൂപ. ട്രെയിനുകളുടെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്റിന് നേരയാകും ചെറിയ ഭക്ഷണ ശാലകള്‍ സ്ഥാപിക്കുക.

ഇന്ത്യന്‍ റെയില്‍വെസ്, ഐ.ആര്‍.സി.ടി.സിയും ചേര്‍ന്നാണ് സൗജന്യ നിരക്കില്‍ ഭക്ഷണം നല്‍കുന്നത്. നിലവില്‍ 100 സ്റ്റേഷനുകളില്‍ 150 കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ സ്റ്റേഷനുകളില്‍ ആദായ ഭക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

വേനല്‍ അവധി കാലത്ത് കൂടുതല്‍ യാത്രക്കാര്‍ തീവണ്ടി മാര്‍ഗം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നതിനാല്‍ സൗജന്യ നിരക്കില്‍ ഭക്ഷണം ലഭിക്കുന്നത് അവര്‍ക്ക് അനുഗ്രഹമാകും. സ്‌റ്റേഷനുകളിലെ കച്ചവടക്കാര്‍ കൂടിയ വിലയ്ക്ക് ഭക്ഷണം വില്‍ക്കുന്നത് ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ സഞ്ചരിക്കുന്ന സാധാരണ യാത്രക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു നടപടി റെയില്‍വേ സ്വീകരിച്ചത്.

കഴിഞ്ഞ വര്‍ഷം പരീക്ഷണ അടിസ്ഥാനത്തില്‍ 51 സ്റ്റേഷനുകളില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കിയിരുന്നു. തുടര്‍ന്നാണ് 100ല്‍ അധികം സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കി തുടങ്ങിയിരുന്നു. 20 രൂപയ്ക്ക് പൂരി, ബജി അച്ചാര്‍ എന്നിവയാണ് നല്‍കിയിരുന്നത്. 50 രൂപയാകും മസാല ദോശയ്ക്ക്. ചോളാബട്ടൂര, പാവ് ബജി എന്നിവയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാം.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it