ബ്യുമെര്‍ക് മേധാവി സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍; ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം

പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ത്യയിലും യു.എ.ഇയിലും സാമൂഹികവും പാരിസ്ഥിതികവുമായ മാറ്റങ്ങള്‍ക്ക് വേണ്ടി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.
Siddharth Balachandran
Siddharth Balachandrantwitter
Published on

ദുബായ് ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യന്‍ നിക്ഷേപകനും പ്രമുഖ സംരംഭകനുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് ദുബൈ ഭരണകൂടത്തിന്റെ പുരസ്‌കാരം. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, 'മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍ ഫോര്‍ ഫിലാന്ത്രോപ്പി' നല്‍കി സിദ്ധാര്‍ത്ഥ് ബാലചന്ദ്രനെ ആദരിച്ചു. ജീവകാരുണ്യ-മാനുഷിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നല്‍കിയ മികച്ച സംഭാവനകളെ മാനിച്ച് കൊണ്ടാണ് ഈ അഭിമാനകരമായ പുരസ്‌കാരം.

സാമൂഹിക മാറ്റങ്ങള്‍ക്ക് മുന്‍നിരയില്‍

ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (DIFC) ആസ്ഥാനമായുള്ള നിക്ഷേപ ഹോള്‍ഡിംഗ് കമ്പനിയായ ബ്യൂമെര്‍ക് കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും സി.ഇ.ഒയുമാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്‍ ട്രസ്റ്റി കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഓഹരി വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം യുഎഇയിലും ഇന്ത്യയിലും സാമൂഹികവും പാരിസ്ഥിതികവുമായ മാറ്റങ്ങള്‍ക്ക് അദ്ദേഹം സജീവമായി നേതൃത്വം നല്‍കുന്നുണ്ട്. പ്രവാസികള്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യക്കാര്‍ക്കും നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് 2023-ല്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് ലഭിച്ചിട്ടുണ്ട്.

പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരും

ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്ന് ഈ അഭിമാനകരമായ സ്വര്‍ണ മെഡല്‍ ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മനുഷ്യരെയും നമ്മുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജവും ആവേശവും പകരുന്നതിനും പ്രചോദനമാകുന്നതാണ് ഈ പുരസ്‌കാരമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തികളെയും സമൂഹങ്ങളെയും പുനര്‍നിര്‍മ്മിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മദേഴ്സ് എന്‍ഡോവ്മെന്റ്, ഫാദേഴ്സ് എന്‍ഡോവ്മെന്റ് തുടങ്ങിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഗോള മാനുഷിക സംരംഭങ്ങള്‍ക്ക് സിദ്ധാര്‍ത്ഥ് പിന്തുണ നല്‍കുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ തൊഴിലാളി സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റിന് അദ്ദേഹം സഹായകരമായ നേതൃത്വം നല്‍കി വരുന്നു.

കൊച്ചി ആസ്ഥാനമായുള്ള ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷനിലൂടെ, ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന പദ്ധതികള്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്.


പ്രധാന പ്രവര്‍ത്തനങ്ങള്‍

കേരളത്തിലെ കണ്ടല്‍ക്കാട് പുനഃസ്ഥാപനം: എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനുമായി (MSSRF) സഹകരിച്ച് മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന 50 കിലോമീറ്റര്‍ കണ്ടല്‍ക്കാട് പുനഃസ്ഥാപിക്കല്‍ പദ്ധതി.

വയനാട്ടിലെ വനപുനഃസ്ഥാപനം: വയനാട്ടിലെ 300 ഏക്കറിലധികം വരുന്ന വനങ്ങളില്‍നിന്ന് അധിനിവേശ സസ്യങ്ങളെ നീക്കം ചെയ്ത് വനം പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി.

മഥുരയിലെ ആന സംരക്ഷണം: ഉത്തര്‍പ്രദേശിലെ മഥുരക്കടുത്തുള്ള വൈല്‍ഡ്ലൈഫ് SOS എലിഫന്റ് റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍.

പോയിന്റ് കാലിമെര്‍ വന്യജീവി സങ്കേതം: ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുമായി (BNHS) സഹകരിച്ച് പോയിന്റ് കാലിമെര്‍ വന്യജീവി സങ്കേതത്തില്‍ മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com