റോള്‍സ് റോയ്‌സ് ഞെട്ടിപ്പോയി! ഒറ്റയടിക്ക് വാങ്ങിയത് മൂന്നു കാര്‍, ₹27 കോടിക്ക്; ഈ ബിസിനസുകാരനെ അറിയുമോ?

530 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 102 kWh ബാറ്ററി പായ്ക്കുമായാണ് സ്‌പെക്ടർ എത്തുന്നത്
 three Rolls-Royces
Image courtesy: www.instagram.com/supercarsclub_india, Canva
Published on

റോൾസ് റോയ്‌സ് കാര്‍ വാങ്ങുക എന്നത് മിക്കവരുടെയും ജീവിതാഭിലാഷമാണ്. എന്നാൽ ഒരു ദിവസം തന്നെ മൂന്ന് റോൾസ് റോയ്‌സ് കാറുകൾ വാങ്ങി ഞെട്ടിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു ബിസിനസുകാരന്‍. കോലാപ്പൂര്‍ സ്വദേശിയായ സഞ്ജയ് ഘോദാവത് ആണ് ഒറ്റ ദിവസം തന്നെ ഈ മൂന്ന് ആഡംബര കാറുകള്‍ വാങ്ങിയത്. മൂന്നിനും ചേര്‍ത്ത് ആകെ 27 കോടി രൂപയാണ് സഞ്ജയ് ഘോദാവത് ചെലവാക്കിയത്.

ആരാണ് സഞ്ജയ് ഘോദാവത്?

റോൾസ് റോയ്‌സിന്റെ കുള്ളിനൻ സീരീസ് II എസ്‌യുവി, ഗോസ്റ്റ് സീരീസ് II ലക്ഷ്വറി സെഡാൻ, സ്‌പെക്ടർ കൂപ്പെ ഇലക്ട്രിക് എന്നിവയാണ് ഘോദാവത് സ്വന്തമാക്കിയത്. ഊർജം, വ്യോമയാനം, കണ്‍സ്യൂമര്‍ ഗുഡ്സ്, ഭക്ഷ്യ സംസ്കരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന കമ്പനിയായ സഞ്ജയ് ഘോദാവത് ഗ്രൂപ്പിന്റെ (SGG) ചെയർമാനാണ് സഞ്ജയ് ഘോദാവത്. സഞ്ജയ് ഘോദാവത് സർവകലാശാല എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനവും ഇദ്ദേഹം നയിക്കുന്നുണ്ട്.

കാറുകളുടെ പ്രത്യേകതകള്‍

ലോകത്തിലെ ഏറ്റവും ആഡംബര എസ്‌യുവി എന്ന വിശേഷണമുളള വാഹനമാണ് കള്ളിനൻ സീരീസ് II. 6.75 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിനാണ് വാഹനത്തിന് ശക്തി പകരുന്നത്. ഇത് 571 bhp കരുത്തും 850 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു, 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഓൾ-വീൽ ഡ്രൈവുമാണ് വാഹനത്തിനുളളത്. 10.50 കോടി രൂപയാണ് (എക്സ്-ഷോറൂം) കള്ളിനൻ സീരീസ് II ന്റെ പ്രാരംഭ വില. അതേസമയം ബ്ലാക്ക് ബാഡ്ജ് പതിപ്പിന് 12.25 കോടി രൂപ വിലയുണ്ട്.

ലക്ഷ്വറി സെഡാന്‍ സ്പോര്‍ട്സ് വാഹനമായ ഗോസ്റ്റ് സീരീസ് II ന് 563 bhp കരുത്തും 850 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുളള 6.75 ലിറ്റർ V12 പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഗോസ്റ്റ് സീരീസ് II ന്റെ വില 8.95 കോടി രൂപയിൽ ആരംഭിക്കുന്നു.

530 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 102 kWh ബാറ്ററി പായ്ക്കുമായാണ് സ്‌പെക്ടർ എത്തുന്നത്. 7.5 കോടി രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. 585 bhp കരുത്തും 900 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുളളതാണ് ഇതിന്റെ ഇരട്ട മോട്ടോർ. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് 4.5 സെക്കൻഡ് മാത്രമാണ് ആവശ്യമുളളത്.

This businessman shocked by buying three Rolls-Royces for ₹ 27 crore in a single day.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com