പണം നല്‍കാതെ ട്രെയിന്‍ ടിക്കറ്റെടുക്കാം, തുക അടയ്ക്കാന്‍ 14 ദിവസത്തെ സാവകാശം! റെയില്‍വേയുടെ ഈ സ്‌കീമിനെക്കുറിച്ച് അറിഞ്ഞിരുന്നാല്‍ യാത്ര എളുപ്പം

ഈ സ്‌കീം വഴി യാത്രക്കാര്‍ക്ക് പണമടയ്ക്കാതെ ടിക്കറ്റ് ബുക്ക് ചെയ്യാനും യാത്ര ചെയ്യാനും സാധിക്കും. 14 ദിവസത്തിനുശേഷം മാത്രം പണമടച്ചാല്‍ മതിയാകും
indian railway
canva
Published on

പെട്ടെന്നുള്ള ദീര്‍ഘയാത്രയ്ക്ക് ഒരുങ്ങുന്ന പലരുടെയും പ്രശ്‌നമാണ് ടിക്കറ്റിനുള്ള പണം കണ്ടെത്തുകയെന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇന്ത്യന്‍ റെയില്‍വേ ആവിഷ്‌കരിച്ച ഒരു സ്‌കീമുണ്ട്. എന്നാല്‍ ഈ പദ്ധതിയെക്കുറിച്ച് പലര്‍ക്കും വലിയ അറിവില്ലെന്നതാണ് സത്യം. ടിക്കറ്റെടുത്ത് യാത്ര ചെയ്ത ശേഷം മാത്രം പണമടയ്ക്കുന്നതാണ് ഈ സ്‌കീം.

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (Indian Railway Catering and Tourism Corporation-IRCTC) അവതരിപ്പിച്ച പദ്ധതിയാണ് ഇപേ ലേറ്റര്‍ (epaylater). ഈ സ്‌കീം വഴി യാത്രക്കാര്‍ക്ക് പണമടയ്ക്കാതെ ടിക്കറ്റ് ബുക്ക് ചെയ്യാനും യാത്ര ചെയ്യാനും സാധിക്കും. 14 ദിവസത്തിനുശേഷം മാത്രം പണമടച്ചാല്‍ മതിയാകും.

എങ്ങനെ ലഭിക്കും

അര്‍ത്ഥശാസ്ത്ര ഫിന്‍ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചാണ് റെയില്‍വേ ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും ഇപേ ലേറ്റര്‍ സംവിധാനം ലഭ്യമാണ്.

മറ്റ് രീതികളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമാണ് ഈ സേവനമെന്ന് റെയില്‍വേ പറയുന്നു. ബുക്കിംഗിനായി കാര്‍ഡ് നമ്പറോ യു.പി.ഐ നമ്പറോ നല്‌കേണ്ടതില്ല. നെറ്റ് ബാങ്കിംഗോ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡോ ഇല്ലാതെ തന്നെ ഈ സംവിധാനം ഉപയോഗിക്കാം. അതുകൊണ്ട് തന്നെ സുരക്ഷ പ്രശ്‌നം കുറവാണ്. ജനറല്‍ ടിക്കറ്റ്, തല്‍ക്കാല്‍ ബുക്കിംഗ് എന്നിവയും ഇതുവഴി സാധിക്കും.

ബുക്കിംഗ് ചെയ്യുന്ന രീതി

  • ആദ്യം IRCTC വെബ്‌സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

  • നിങ്ങളുടെ ഇഷ്ടപ്പെട്ട ട്രെയിന്‍, വിമാന യാത്ര, അല്ലെങ്കില്‍ ടൂര്‍ പാക്കേജ് തിരഞ്ഞെടുക്കുക.

  • പേയ്‌മെന്റ് പേജിലേക്ക് പോകുക, അവിടെ നിന്നും 'ePayLater' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

  • നിങ്ങളുടെ ബുക്കിംഗ് തല്‍സമയം പൂര്‍ത്തിയാകുന്നതായിരിക്കും, അതിനുശേഷം 14 ദിവസത്തിനകം പണമടയ്ക്കാനാകും.

Indian Railways introduces 'ePayLater' allowing passengers to book tickets now and pay within 14 days

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com