

സാധാരണ നിലയില്‍ തുടങ്ങി സ്റ്റാര്‍ട്ടപ്പ് ലോകത്ത് വിപ്ലവം സൃഷ്ടിച്ച മലയാളിയായ ബൈജു രവീന്ദ്രന് ജയില്‍ശിക്ഷ. സിംഗപ്പൂര്‍ കോടതിയാണ് എഡ്യുടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകന് തടവുശിക്ഷ വിധിച്ചത്. ആറുമാസത്തേക്കാണ് ശിക്ഷയെന്നാണ് റിപ്പോര്‍ട്ട്. കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ടാണ് ബൈജുവിന് ശിക്ഷ ലഭിച്ചിരിക്കുന്നത്.
ബൈജുവിന്റെ സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ 2024 ഏപ്രില്‍ മുതലുള്ള നിരവധി ഉത്തരവുകള്‍ ലംഘിച്ചുവെന്നതിന്റെ പേരിലാണ് ബൈജുവിനെ തേടി ജയില്‍ശിക്ഷ എത്തുന്നത്.
സിംഗപ്പൂര്‍ കോടതിയിലെ കേസ് എന്നെക്കുറിച്ച് തെറ്റിധാരണ സൃഷ്ടിക്കുന്ന രീതിയിലായതില്‍ നിരാശയുണ്ട്. ഈ കേസില്‍ എല്ലാ പ്രധാന കക്ഷികളുമായും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. തര്‍ക്കത്തിലുള്ള ഫണ്ടുകളില്‍ നിന്നുള്ള വിഹിതം എനിക്കോ മറ്റ് സ്ഥാപകര്‍ക്കോ വ്യക്തിപരമായി ലഭിച്ചിട്ടില്ല. ഫണ്ടുകള്‍ നിയമാനുസൃതമായ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ചെയ്തത്.
ബൈജു രവീന്ദ്രന്‍ സിംഗപ്പൂര്‍ കോടതി വിധിയെക്കുറിച്ച്
അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ച കോടതി 66 ലക്ഷം രൂപയോളം (70,500യുഎസ് ഡോളര്‍) കെട്ടിവയ്ക്കാനും നിര്‍ദ്ദേശിച്ചു. Beeaar Investco Pte എന്ന കമ്പനിയുടെ ഓഹരിപങ്കാളിത്തവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിരവധി കേസുകള്‍ നേരിടുന്ന ബൈജുവിന് വലിയ തിരിച്ചടിയാണ് കോടതിവിധി.
ഖത്തര്‍ ഹോള്‍ഡിംഗ് നല്കിയ ഹര്‍ജിയിലാണ് സിംഗപ്പൂര്‍ കോടതിയുടെ നിര്‍ണായക ഉത്തരവ്. ബൈജു രവീന്ദ്രന്‍ എവിടെയാണെന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. കര്‍ശന നിയമങ്ങളുള്ള രാജ്യമാണ് സിംഗപ്പൂര്‍. അധികൃതര്‍ക്ക് മുന്നില്‍ ബൈജുവിന് കീഴടങ്ങേണ്ടി വന്നേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine