

പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജനക്ക് (PM Dhan Dhaanya Krishi Yojana) അനുമതി നല്‍കി കേന്ദ്രമന്ത്രിസഭ. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനും കര്‍ഷകരെ പിന്തുണക്കാനുമായി രാജ്യത്ത് 100 അഗ്രി ജില്ലകള്‍ വികസിപ്പിക്കാനുള്ളതാണ് പദ്ധതി. ഇക്കൊല്ലത്തെ കേന്ദ്രബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച പദ്ധതി ജൂലൈ മാസത്തില്‍ തുടങ്ങി ആറ് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കും.
11 മന്ത്രാലയങ്ങളുടെ കീഴില്‍ നിലവില്‍ നടപ്പിലാക്കി വരുന്ന 36 പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്കായി പ്രതിവര്‍ഷം 24,000 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. കുറഞ്ഞ ഉത്പാദനക്ഷമത, കുറഞ്ഞ കൃഷി വ്യാപനം (Low Cropping intensity), കുറഞ്ഞ വായ്പാ വിതരണം എന്നിവയുടെ അടിസ്ഥാനത്തില്‍ 100 ജില്ലകളെയാണ് രാജ്യത്താകെ തിരഞ്ഞെടുക്കുന്നത്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഒരു ജില്ലയെങ്കിലും തിരഞ്ഞെടുക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. അങ്ങനെ വന്നാല്‍ കേരളത്തില്‍ നിന്നും ഒരു ജില്ലക്ക് നറുക്ക് വീഴും. എന്നാല്‍ ഏത് ജില്ലയാണെന്ന കാര്യം ഇനിയും വ്യക്തമല്ല.
കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുക, വിളകളുടെ വൈവിധ്യവത്കരണം, സുസ്ഥിര കൃഷി രീതികള്‍ നടപ്പിലാക്കുക, സംഭരണ കേന്ദ്രങ്ങളും ജലസേചന സൗകര്യങ്ങളും മെച്ചപ്പെടുത്തുക, മികച്ച വായ്പാ സൗകര്യങ്ങള്‍, കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡിന് (എന്‍.ടി.പി.സി) 20,000 കോടി രൂപയുടെ നിക്ഷേപം നടത്താനും കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാ ഉപസമിതി അംഗീകാരം നല്‍കി. ഏഴ് വര്‍ഷം കൊണ്ട് 60 ഗിഗാ വാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി നേടുന്നതിനാണ് നിക്ഷേപം നടത്തുക. എന്‍.ടി.പി.സിയുടെ ഉപകമ്പനിയായ എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജി വഴിയാണ് നിക്ഷേപം നടത്തുക. ഇതിന് പുറമെ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍.ഐ.സി.ഐ.എല്‍) 7,000 കോടി രൂപയുടെ നിക്ഷേപം നടത്താനും കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.
Cabinet approves PM Dhan-Dhaanya Krishi Yojana to develop 100 agri districts and benefit 1.7 crore farmers. NTPC allowed ₹20,000 crore investment in renewable energy.
Read DhanamOnline in English
Subscribe to Dhanam Magazine