റഫാല്‍ വില യുപിഎ ഭരണകാലത്തേക്കാളും 2.86% കുറവ്: സിഎജി

റഫാല്‍ വിമാനങ്ങളുടെ ഇപ്പോഴത്തെ അടിസ്ഥാന വില യുപിഎ സർക്കാരിന്റെ ഭരണകാലത്തേതിനേക്കാൾ 2.86 ശതമാനം കുറവാണെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്.

സഭയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിൽ പക്ഷെ അന്തിമ വില ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റു യുദ്ധ വിമാനങ്ങളുടെ വില താരതമ്യം ചെയ്താണ് വിലയിലെ മാറ്റം രേഖപ്പെടുത്തിയിരിക്കുന്നത്.

പുതിയ കരാറിലൂടെ ഇന്ത്യ യുപിഎ കാലത്തെ കരാറിനേക്കാള്‍ 17.08 ശതമാനം ലാഭമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, യുപിഎ കാലത്തെ കരാറിലെ വിലയേക്കാൾ 9 ശതമാനം കുറവ് നേടിയെന്ന കേന്ദ്ര സര്‍ക്കാർ വാദവും ഇതോടെ പൊളിഞ്ഞു.

സിഎജിയായ രാജീവ് മെഹര്‍ഷി 2016-ല്‍ 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറുണ്ടാക്കുന്ന കാലത്ത് ധനകാര്യ സെക്രട്ടറിയായിരുന്ന എന്ന വസ്തുത പ്രതിപക്ഷം ഉയർത്തിക്കാട്ടിയിരുന്നു.

Related Articles
Next Story
Videos
Share it