സന്ദര്‍ശക വീസകളുടെ പ്രോസസിംഗ് വേഗത്തിലാക്കാന്‍ കാനഡ

ടൂറിസം, പ്രധാന കോണ്‍ഫറന്‍സുകള്‍, ഇവന്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സന്ദര്‍ശക വീസകള്‍ക്ക് മുന്‍ഗണന നല്‍കി അവയുടെ പ്രോസസിംഗ് വേഗത്തിലാക്കാന്‍ കാനഡ ഒരുങ്ങുന്നതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐ.ആര്‍.സി.സി). കാനഡയില്‍ ഇത്തരം ആവശ്യങ്ങളില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്ക് ഐ.ആര്‍.സി.സിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ അവരുടെ പ്രവേശനം സുഗമമാക്കാന്‍ സാധിക്കും.

കേരളത്തില്‍ നിന്ന് നിരവധി പേര്‍ ജോലിക്കും പഠനത്തിനും മറ്റുമായി കാനഡയിലുണ്ടെന്നതിനാല്‍ ഇവരുടെ ബന്ധുക്കള്‍ക്കും മറ്റും ഉപകാരപ്പെടുന്നതാണ് കാനഡയുടെ തീരുമാനം. വിവിധ ആവശ്യങ്ങള്‍ക്കായി കാനഡയില്‍ പ്രവേശിക്കുന്നവര്‍ക്കുള്ള സേവന നിലവാരം ഉയര്‍ത്തുക എന്നതാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയുടെ ലക്ഷ്യം.

സന്ദര്‍ശക വീസ അപേക്ഷകര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കാനഡ മുമ്പും വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജൂണില്‍ ഐ.ആര്‍.സി.സി 13 രാജ്യങ്ങളെ കൂടി ചേര്‍ത്തുകൊണ്ട് ഭാഗികമായി വീസ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടിക വിപുലീകരിച്ചിരുന്നു. ഇതോടെ ഇത്തരം രാജ്യങ്ങളുടെ എണ്ണം മൊത്തം 67 ആയി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it