

ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാമില്‍ (PGWP) മാറ്റങ്ങളുമായി കാനഡ. ഇനി രണ്ട് വര്‍ഷത്തില്‍ താഴെ ഉള്‍പ്പെടെയുള്ള മാസ്റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ 3 വര്‍ഷത്തെ പി.ജി.ഡബ്ല്യു.പിക്ക് അര്‍ഹരാണ്. അതേസമയം കരിക്കുലം ലൈസന്‍സിംഗ് കരാര്‍ പ്രോഗ്രാമുകളില്‍ എൻറോൾ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ പി.ജി.ഡബ്ല്യു.പിക്ക് അര്‍ഹതയുണ്ടാകില്ല.
വിദൂര പഠനത്തിനുള്ള വര്‍ക്ക് പെര്‍മിറ്റ് കാനഡ ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്. കാനഡയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റാണ് ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ്. ഈ പെര്‍മിറ്റില്‍ കാനഡയില്‍ എവിടെയും ഏത് തൊഴിലുടമയ്ക്ക് കീഴിലും ഇഷ്ടമുള്ളത്ര മണിക്കൂര്‍ ജോലി ചെയ്യാന്‍ അനുമതിയുണ്ട്.
ഡെസിഗ്‌നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനില്‍ (DLI) നിന്ന് ബിരുദം നേടി കാനഡയില്‍ താത്കാലികമായി താമസിച്ച് ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് പി.ജി.ഡബ്ല്യു.പി. വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി പഠനസൗകര്യം നല്‍കുന്നതിന് കാനഡയിലെ പ്രവിശ്യകളും പ്രദേശിക സര്‍ക്കാരുകളും അംഗീകരിച്ച സ്ഥാപനമാണ് ഡി.എല്‍.ഐ.
കോഴ്‌സ് പൂര്‍ത്തിയാകി 180 ദിവസത്തിനുള്ളില്‍ പി.ജി.ഡബ്ല്യു.പിക്ക് അപേക്ഷിക്കാം. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ തന്നെ കാനഡയില്‍ ജോലി ചെയ്യാന്‍ സാധിക്കും. സ്റ്റുഡന്റ് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ പി.ജി.ഡബ്ല്യു.പിക്ക് അപേക്ഷ നല്‍കണം.
Read DhanamOnline in English
Subscribe to Dhanam Magazine