ചൈനീസ് കമ്പനികളുടെ സിസിടിവികള്‍ ഒഴിവാക്കി ഇന്ത്യക്കാര്‍; തദ്ദേശീയ ബ്രാന്‍ഡുകള്‍ കുതിച്ചു കയറുന്നു

ഒരു വര്‍ഷം മുമ്പ് വരെ ഇന്ത്യയിലെ സിസിടിവി മാര്‍ക്കറ്റിന്റെ മൂന്നിലൊന്നും ചൈനീസ് കമ്പനികള്‍ക്കായിരുന്നു. ഈ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടായി
Image: Canva
Image: Canva
Published on

ഇന്ത്യയുടെ സിസിവിടി വിപണിയില്‍ അതിവേഗ മാറ്റങ്ങള്‍. മുമ്പ് ചൈനീസ് കമ്പനികള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന മാര്‍ക്കറ്റില്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെ തിരിയുകയാണ്. ചൈനീസ് കമ്പനികളുടെ സിസിടിവികള്‍ സുരക്ഷ ഭീഷണിയാണെന്ന കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പാണ് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് ഗുണമായി മാറുന്നത്.

ചൈനീസ് നിര്‍മിത Hikvision, Dahua എന്നീ കമ്പനികളുടെ ഇന്റര്‍നെറ്റ് അധിഷ്ഠിത സിസിടിവികള്‍ ക്യാമറകളുടെ വില്പന ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. സുരക്ഷ ഭീഷണിയാണ് ഇതിന് കാരണമായി പറയുന്നത്. ഇത് ഇന്ത്യന്‍ കമ്പനികളായ CP Plus, Qubo, Prama, Matrix, Sparsh തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ഗുണം ചെയ്യുന്നുണ്ട്.

ഒരു വര്‍ഷം മുമ്പ് വരെ ഇന്ത്യയിലെ സിസിടിവി മാര്‍ക്കറ്റിന്റെ മൂന്നിലൊന്നും ചൈനീസ് കമ്പനികള്‍ക്കായിരുന്നു. ഈ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടായി. തായ്‌വാനില്‍ നിന്നാണ് ഇന്ത്യന്‍ കമ്പനികള്‍ സിസിടിവികള്‍ക്ക് ആവശ്യമായ സാങ്കേതിക വിദ്യയും അസംസ്‌കൃത വസ്തുക്കളും സ്വന്തമാക്കുന്നത്. സപ്ലൈ ചെയിന്‍ ചൈനയില്‍ നിന്ന് തായ്‌വാന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് മാറ്റപ്പെട്ടു.

കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി സിസിടിവി മാര്‍ക്കറ്റില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 2024 ഏപ്രിലില്‍ അവതരിപ്പിച്ച സുരക്ഷചട്ടക്കൂട് പ്രകാരം ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള സിസിടിവി ഘടകഭാഗങ്ങളുടെ ഉപയോഗത്തില്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.

ചൈനീസ് സിസിടിവികളുടെ ദോഷങ്ങള്‍

ഡാറ്റ സുരക്ഷ: നിങ്ങളുടെ സിസിടിവി ഡേറ്റകള്‍ തേര്‍ഡ് പാര്‍ട്ടി സെര്‍വറിലേക്ക് പോയേക്കാം. പലപ്പോഴും ഇത് വിദേശത്തെ സെര്‍വറുകളിലേക്ക് എത്തിപ്പെടാം.

ഹാക്കിംഗ് സാധ്യത: ഇറാന്‍ ഭരണകൂടത്തിലെ പ്രമുഖരെ യുഎസ് സഖ്യം വധിച്ചത് സിസിടിവി ഹാക്ക് ചെയ്തായിരുന്നു. അതും ചൈനീസ് നിര്‍മിത സിസിടിവികള്‍. സുരക്ഷ തീരെ കുറവ്. നിങ്ങളുടെ വീട്ടിലെ സ്വകാര്യ ദൃശ്യങ്ങള്‍ പോലും മൂന്നാമതൊരാളുടെ കൈയിലെത്താന്‍ സാധ്യത.

സുരക്ഷിതമാക്കാം

  • വിശ്വസനീയ തദ്ദേശീയ ബ്രാന്‍ഡുകള്‍ വാങ്ങുക

  • കൂടുതല്‍ ശക്തമായ പാസ് വേര്‍ഡുകള്‍ ഉപയോഗിക്കുക

  • എല്ലാ ക്യാമറകളും ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യാതിരിക്കുക

  • റെഗുലര്‍ അപ്‌ഡേറ്റ് തരുന്ന ബ്രാന്‍ഡുകള്‍ ഉപയോഗിക്കുക

  • ക്ലൗഡ് സ്‌റ്റോറേജ് മാത്രം ആശ്രയിക്കരുത്.

India’s CCTV market shifts from Chinese dominance to local brands amid security concerns and regulatory restrictions

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com