ആധാര്‍ ഒതന്റിക്കേഷന്‍: സ്വകാര്യ മേഖലയിലേക്കും?

ആധാറിന്റെ ആധികാരികത ഉറപ്പാക്കാന്‍ (Aadhaar authentication) സ്വകാര്യ സ്ഥാപനങ്ങളെ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന്റെ കരട് കേന്ദ്രം പുറത്തിറക്കി. അതായത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമേ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ആധാര്‍ ഒതന്റിക്കേഷന് അവസരമൊരുങ്ങുകയാണ്.

ആധാര്‍ ഒതന്റിക്കേഷന്‍

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പറും ഫോണില്‍ വരുന്ന ഒടിപിയും നല്‍കി വെരിഫൈ ചെയ്യുന്നതും, റേഷന്‍ വാങ്ങാന്‍ വിരലടയാളം പതിപ്പിക്കുന്നതുമൊക്കെ ആധാര്‍ ഓതന്റിക്കേഷന്റെ ഉദാഹരണങ്ങളാണ്.

നിലവില്‍ ഇവര്‍ക്ക് മാത്രം

കേന്ദ്ര ഐടി മന്ത്രാലയമാണ് ഇതു സംബന്ധിച്ച കരട് ഭേദഗതി പുറത്തിറക്കിയത്. നിലവില്‍ സര്‍ക്കാര്‍ വകുപ്പുകള്‍, ടെലികോം, ബാങ്കിംഗ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കാണ് ആധാര്‍ ഓതന്റിക്കേഷന്‍ നടത്താന്‍ അനുമതിയുള്ളത്.ഇത് നടപ്പിലായാല്‍ ഏത് സ്വകാര്യസ്ഥാപനത്തിനും ആധാര്‍ ഉപയോഗിക്കാന്‍ വഴിയൊരുങ്ങും.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ പാഴാക്കുന്നത് തടയുക, ഇന്നവേഷന്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് നിലവില്‍ ആധാര്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. ഇവയിലേതെങ്കിലുമൊരു കാര്യത്തിന് ഒരു സ്വകാര്യ സ്ഥാപനത്തിന് ആധാര്‍ ഒതന്റിക്കേഷന്‍ ആവശ്യമെങ്കില്‍ ആ മേഖലയുമായി ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ വകുപ്പിന് അപേക്ഷ നല്‍കാം. ശേഷം ഇത് അംഗീകാരത്തിനായി കേന്ദ്രത്തിനും ആധാര്‍ അതോറിറ്റിക്കും (യു.ഐ.ഡി.എ.ഐ) കൈമാറും.

Related Articles
Next Story
Videos
Share it