
കാലാവസ്ഥ വ്യതിയാനത്തിന്റെ തോത് ഭീതിജനകമായ വിധത്തിലാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള വിഭവങ്ങളുടെ ചൂഷണവും വായു മലിനീകരണവുമാണ് ഈ പ്രതിഭാസത്തിന് കാരണങ്ങളായി ശാസ്ത്രലോകം വിലയിരുത്തുന്നത്. കൽക്കരി, പെട്രോളിയം, ഗ്യാസ് തുടങ്ങിയവയുടെ ഉപഭോഗം നിയന്ത്രിക്കേണ്ടത് ഭൂമിയുടെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവ് ജൈവ ഇന്ധനത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുകയാണ്.
ഇന്ധന ഇറക്കുമതിക്കായി വലിയ തോതിലുളള വിദേശനാണ്യമാണ് നാം ചെലവഴിക്കുന്നത്. ബയോ ഫ്യുവൽ ഉപഭോഗം ഉയർത്തിയാല്‍ വിദേശ നാണ്യം ലാഭിക്കുന്നതിനോടൊപ്പം കാർഷികോല്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തി കർഷകരുടെ ഉന്നമനം ഉറപ്പുവരുത്താനും സാധിക്കും. വാഹന ഇന്ധനത്തിന്റെ 20 ശതമാനം ജൈവ ഇന്ധനം ആക്കാനുള്ള കേന്ദ്ര സർക്കാര്‍ തീരുമാനമനുസരിച്ച് വാഹന എഞ്ചിനുകളിൽ നിർമ്മാതാക്കൾ മാറ്റം വരുത്തി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആവശ്യമായ ജൈവ ഇന്ധനം ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. ഈ വിടവ് നികുത്തുന്നതിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേരളം ആസ്ഥാനമായുള്ള സെൻട്രിയാൽ ഗ്രൂപ്പ്.
ജൈവ ഇന്ധന അസംസ്കൃത വസ്തുക്കൾ ധാരാളം ലഭിക്കുന്ന ഗോവയിലെ നാവലിം എന്ന സ്ഥലത്ത് 300 കെഎൽപിഡി ധാന്യ അധിഷ്ഠിത എഥനോൾ പ്ലാന്റ് സ്ഥാപിക്കുകയാണ് ജോബി ജോർജിന്റെ നേതൃത്വത്തില്‍ സെൻട്രിയൽ ബയോ ഫ്യൂവൽസ് ലിമിറ്റഡ്. പ്ലാന്റിന്റെ തറക്കല്ലിടിൽ കർമ്മം നിര്‍വഹിച്ചത് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്താണ്. പ്ലാന്റ് 2026 ൽ കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടർ ജോബി ജോർജ് പറഞ്ഞു. ബി.പി.സി.എൽ, ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ തുടങ്ങിയ പ്രധാന പൊതുമേഖല എണ്ണ കമ്പനികളുമായി സെൻട്രിയാൽ ബയോഫ്യുവൽ ലിമിറ്റഡ് ധാരണയിൽ എത്തിയിട്ടുണ്ട്.
Centreal Biofuels Limited to establish a 300 KLPD grain-based ethanol plant in Goa, supporting clean fuel goals and farmer upliftment.
Read DhanamOnline in English
Subscribe to Dhanam Magazine