സംസ്ഥാനത്തെ ഏഴ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചെയര്‍മാന്‍മാരായി

വ്യവസായ വകുപ്പിന് കീഴിലുള്ള ഏറ്റവും പുതിയ സാരഥികള്‍ ഇവരാണ്.
prajeevofficial
prajeevofficial
Published on

വ്യവസായ വകുപ്പിന് കീഴിലുള്ള ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍മാരെ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളാ ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാനായി ടി.കെ. മോഹനനെ നിശ്ചയിച്ചു. കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ചെയര്‍മാനായി സാബു ജോര്‍ജ്ജിനേയും ആട്ടോ കാസ്റ്റ് ചെയര്‍മാനായി അലക്‌സ് കണ്ണമലയേയും നിശ്ചയിച്ചു. ബിനോയ് ജോസഫ് ആണ് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍.

ഹാന്‍ഡി ക്രാഫ്റ്റ്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി പി.രാമഭദ്രനേയും കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് (കെ.എസ്.ഐ. ഇ) ചെയര്‍മാനായി പീലിപ്പോസ് തോമസിനേയും നിശ്ചയിച്ചു. ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് വൈസ് ചെയര്‍മാനായി പി.ജയരാജന്‍ നേരത്തെ ചുമതലയേറ്റിരുന്നു.

(Press Release)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com