

ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാർ 64 കോടി രൂപയുടെ കൈക്കൂലി വാങ്ങിയതിന് കുറ്റക്കാരിയാണെന്ന് ഡല്‍ഹി കോടതി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വീഡിയോകോൺ ഗ്രൂപ്പിന് 300 കോടി രൂപയുടെ വായ്പ അനുവദിക്കുന്നതിന് പകരമായി കൈക്കൂലി വാങ്ങിയ കേസിൽ ചന്ദ കൊച്ചാർ കുറ്റക്കാരിയെന്ന് കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വീഡിയോകോണുമായി ബന്ധപ്പെട്ട ഒരു കമ്പനി ഉപയോഗിച്ച് കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാർ വഴിയാണ് പണം കൈമാറിയതെന്നാണ് കണ്ടെത്തല്‍.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കേസിനെ പിന്തുണയ്ക്കുന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ സെക്ഷൻ 50 പ്രകാരം രേഖപ്പെടുത്തിയ ശക്തമായ തെളിവുകളും പ്രസ്താവനകളും ഇ.ഡി നൽകിയിട്ടുണ്ടെന്ന് ട്രൈബ്യൂണൽ പറഞ്ഞു. വായ്പ അനുമതി നൽകിയത് ഐസിഐസിഐ ബാങ്കിന്റെ ആഭ്യന്തര നിയമങ്ങൾ ലംഘിച്ചാണ്.
വീഡിയോകോണിന്റെ ഗ്രൂപ്പ് കമ്പനിയായ എസ്ഇപിഎല്ലിൽ നിന്ന് ദീപക് കൊച്ചാറിന്റെ നിയന്ത്രണത്തിലുള്ള നുപവർ റിന്യൂവബിൾസ് പ്രൈവറ്റ് ലിമിറ്റഡ് (എൻആർപിഎൽ) എന്ന കമ്പനിയിലേക്ക് 64 കോടി രൂപ അയച്ചു. ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് 300 കോടി രൂപ വായ്പ നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ ഇടപാട്. വ്യക്തിപരമായ നേട്ടങ്ങൾക്കായി ചന്ദ കൊച്ചാർ അധികാര ദുർവിനിയോഗം നടത്തി.
കൊച്ചാർ ദമ്പതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇ.ഡിയുടെ നടപടിയെ ട്രൈബ്യൂണൽ പിന്തുണച്ചു. വായ്പ അനുവദിക്കുന്നത് മുതൽ ഫണ്ട് കൈമാറ്റവും ദീപക് കൊച്ചാറിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയിലേക്ക് പണം കൈമാറലും വരെയുള്ള മുഴുവൻ പ്രക്രിയയും സ്ഥാനത്തിന്റെ വ്യക്തമായ ദുരുപയോഗവും ധാർമ്മിക മാനദണ്ഡങ്ങളുടെ ലംഘനവുമാണെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Ex-ICICI Bank CEO Chanda Kochhar found guilty in ₹64 crore bribery case linked to Videocon loan: Report
Read DhanamOnline in English
Subscribe to Dhanam Magazine