4 ട്രെയിനുകള്‍ ഓടില്ല; ഇന്നു മുതല്‍ ചില റൂട്ടുകളില്‍ താല്‍കാലിക മാറ്റങ്ങള്‍; 26 വരെ തുടരും

പുതിയ ക്രമീകരണം ട്രാക്കില്‍ ജോലികള്‍ നടക്കുന്നതിനാല്‍
passenger trains- kerala
Image Courtesy: instagram.com/keralarailways
Published on

തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ എഞ്ചിനിയിറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ 26 വരെ ചില റൂട്ടുകളില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ താല്‍ക്കാലികമായി തടസപ്പെടും. എറണാകുളത്തിനും ഗുരുവായൂരിനുമുടയിലാണ് ട്രെയിനുകളുടെ ഷെഡ്യൂളുകളില്‍ താല്‍കാലിക മാറ്റം വരുന്നത്. ചില ട്രെയിനുകള്‍ പുറപ്പെടുന്ന സ്‌റ്റേഷനുകളില്‍ മാറ്റമുണ്ട്. നാലു ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. എറണാകുളം-ഷൊര്‍ണൂര്‍ സ്‌പെഷ്യല്‍ (06018) ഇന്നും അടുത്ത ശനിയാഴ്ചയും ഓടില്ല. നാളെ സര്‍വ്വീസ് നടത്തേണ്ട ഷൊര്‍ണൂര്‍-എറണാകുളം സ്‌പെഷ്യല്‍ (06017), ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (06439), കോട്ടയം-എറണാകുളം പാസഞ്ചര്‍ (06434) എന്നീ ട്രെയിനുകള്‍ റദ്ദാക്കിയതായും ദക്ഷിണ റെയില്‍വെ വെബ് സൈറ്റില്‍ അറിയിച്ചു.

അവസാനിക്കുന്ന സ്റ്റേഷനുകളില്‍ മാറ്റം

ഇന്നും അടുത്ത ശനിയാഴ്ചയും ചില റൂട്ടുകളില്‍ പൂര്‍ണ സര്‍വീസുകള്‍ ഉണ്ടാകില്ല. ചെന്നൈ എഗ്മോറില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ (16127) ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും. ചാലക്കുടി മുതല്‍ ഗുരുവായൂര്‍ വരെയുള്ള യാത്ര റദ്ദാക്കും.

ചെന്നൈ സെന്‍ട്രലില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22639) ഈ ദിവസങ്ങളില്‍ തിയ്യതികളില്‍ പാലക്കാട് യാത്ര അവസാനിപ്പിക്കും. ആലപ്പുഴയിലേക്ക് തുടര്‍ യാത്രയുണ്ടാവില്ല.

തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ (16342) എറണാകുളം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും.

കാരൈക്കലില്‍ നിന്ന് എറണാകുളം ജംഗ്ഷനിലേക്കുള്ള എക്‌സ്പ്രസ് (16187) പാലക്കാട് വരെയാണ് യാത്ര ചെയ്യുക.. പാലക്കാട് നിന്ന് എറണാകുളത്തേക്ക് തുടര്‍ യാത്ര ഇല്ല.

മധുരയില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് (16327) ഈ ദിവസങ്ങളില്‍ ആലുവയിലും യാത്ര അവസാനിപ്പിക്കും.

പുറപ്പെടുന്ന സ്റ്റേഷനുകളില്‍ മാറ്റം

ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22640) ജനുവരി 19,26 ദിവസങ്ങളില്‍ പാലക്കാട് നിന്നാണ് യാത്ര പുറപ്പെടുക. സമയം രാത്രി 7.50

എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് (16305) ജനുവരി 19 നും 26 നും തൃശൂരില്‍ നിന്ന് രാവിലെ 7.16 ന് പുറപ്പെടും.

ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് 19 നും 26 നും എറണാകുളത്ത് നിന്ന് രാവിലെ 5.20 നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക.

എറണാകുളം-കാരൈക്കല്‍ എക്‌സ്പ്രസ് (16188) ഈ ദിവസങ്ങളില്‍ പാലക്കാട് നിന്ന് പുലര്‍ച്ചെ 1.40 നാണ് പുറപ്പെടുക.

ഗുരുവായൂര്‍-മധുര എക്‌സ്പ്രസ് (16328) 19 നും 26 നും ആലുവയില്‍ നിന്ന് രാവിലെ 7.24 ന് പുറപ്പെടും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com