

പോപ്പ് മാര്‍ട്ട് എന്ന കമ്പനിയുടെ പാവകളാണ് ഇപ്പോള്‍ ചൈനയില്‍ സംസാരവിഷയം. 2010ല്‍ വാംഗ് നിംഗ് എന്ന സംരംഭകന്‍ ആരംഭിച്ച ഈ പാവ നിര്‍മാണം ഇന്ന് ആഗോളതലത്തില്‍ പ്രശസ്തമാണ്. ഹോംങ്കോംഗ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനിക്ക് വിദേശ രാജ്യങ്ങളില്‍ 50ലധികം സ്റ്റോറുകളാണുള്ളത്.
വമ്പിച്ച ജനപ്രീതിയും ആകര്‍ഷണീയതുമാണ് പോപ്പ് മാര്‍ട്ട് പാവകളുടെ പ്രത്യേകത. വിദേശ രാജ്യങ്ങളില്‍ നിന്ന് ചൈനയിലേക്ക് ഈ പാവകളുടെ കള്ളക്കടത്ത് വ്യാപകമായിരിക്കുകയാണ്. ചൈനയിലാണ് നിര്‍മാണമെങ്കിലും ആ രാജ്യത്തേക്ക് തന്നെ കള്ളക്കടത്ത് നടത്താനുള്ള കാരണങ്ങളേറെയാണ്. കേരളത്തിലേക്ക് ഒരിടയ്ക്ക് വന്‍തോതില്‍ സ്വര്‍ണക്കടത്ത് നടന്നിരുന്നതുമായി പാവക്കടത്തിനെ വേണമെങ്കില്‍ താരതമ്യപ്പെടുത്താം.
പോപ്പ് മാര്‍ട്ടിന്‌റെ മോളി (molly) പാവയ്ക്ക് വിദേശത്ത് 208 ഡോളറാണ്. എന്നാലിത് ചൈനയില്‍ വില്ക്കുന്നത് 320 ഡോളറിനാണ്. വിലയിലുള്ള ഈ അന്തരം മുതലെടുക്കാനാണ് പലരും പാവയുടെ കള്ളക്കടത്തിലേക്ക് കടന്നിരിക്കുന്നത്.
അടുത്തിടെ ചൈനയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് 318 കളിപ്പാട്ടങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. വിദേശത്തു നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നവ ചൈനയില്‍ കൊണ്ടുപോയി കൂടിയ വിലയ്ക്ക് വില്ക്കുകയാണ് കടത്തുകാരുടെ രീതി.
പോപ്പ് മാര്‍ട്ട് സീരിസില്‍പ്പെട്ട പാവകള്‍ക്ക് ഡിമാന്‍ഡ് വന്‍തോതില്‍ ഉയര്‍ന്നതോടെ ചൈനയ്ക്കു പുറത്തുള്ള സ്‌റ്റോറുകളില്‍ കൈയാങ്കളി പോലും നടന്നിരുന്നു. പല സ്റ്റോറുകളിലും വാങ്ങാനെത്തിയവരുടെ നീണ്ടനിരയും പ്രത്യക്ഷപ്പെട്ടിരുന്നു. ഡിമാന്‍ഡ് കൂടിയതോടെ ഇടയ്ക്ക് വില്പന നിറുത്തിവയ്ക്കുന്നുവെന്ന് വരെ കമ്പനിക്ക് പ്രഖ്യാപിക്കേണ്ടിവന്നു. നിലവില്‍ 30 രാജ്യങ്ങളിലാണ് കമ്പനിക്ക് വില്പനശാലകളുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine