ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ന് ഡല്‍ഹിയില്‍; നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചേക്കും

അമേരിക്ക ഇന്ത്യക്ക് 50 ശതമാനം അധിക ചുങ്കം ചുമത്തിയ സാഹചര്യവും വ്യാപാര പ്രതിസന്ധികളും വാംഗ് യി ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും
India-China Relations
India-China RelationsCanva
Published on

കോവിഡ് കാലത്ത് നിര്‍ത്തിവെച്ച, ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ സജീവമാകുന്നു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയില്‍ എത്തുന്ന ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി, ഇക്കാര്യം കൂടി ഇന്ത്യാ സര്‍ക്കാരുമായി ചര്‍ച്ച നടത്തും. ഇന്ത്യ-ചൈന സെക്ടറില്‍ 2020 ല്‍ ആണ് നേരിട്ടുള്ള വിമാന സര്‍വീസ് നിര്‍ത്തിയത്. പുനരാരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം നീണ്ടുപോകുന്നത് തടസമായി. ചൈനയുമായി ബിസിനസ് നടത്തുന്ന ഇന്ത്യന്‍ കമ്പനികളുടെ പ്രതിനിധികള്‍ നിലവില്‍ ദുബൈ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വഴിയാണ് ചൈനയിലേക്ക് പോകുന്നത്.

അമേരിക്കന്‍ നികുതിയും ചര്‍ച്ചയാകും

ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഡല്‍ഹിയില്‍ എത്തുക. ആറ് മണിക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി ചര്‍ച്ച നടക്കും. നാളെ രാവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അദ്ദേഹം കൂട്ടിക്കാഴ്ച നടത്തും.

അമേരിക്ക ഇന്ത്യക്ക് 50 ശതമാനം അധിക ചുങ്കം ചുമത്തിയ സാഹചര്യവും വ്യാപാര പ്രതിസന്ധികളും വാംഗ് യി ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. വ്യാപാര മേഖലയില്‍ പുതിയ ബന്ധങ്ങളുടെ സാധ്യതകള്‍ ഇന്ത്യന്‍ സംഘവുമായി ചൈനീസ് മന്ത്രി സംസാരിക്കും. ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനത്തിന്റെ രൂപരേഖയും ചര്‍ച്ചയാകും.

അതിര്‍ത്തിയില്‍ സമാധാനം

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 2020 മുതല്‍ വര്‍ധിച്ച സൈനിക സമ്മര്‍ദ്ദം കുറക്കുന്നതിനെ കുറിച്ച് വാംഗ് യി ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്. കിഴക്കന്‍ ലഡാക്ക് മേഖലയില്‍ ഇരുരാജ്യങ്ങളും 60,000 സൈനികരെ വരെ നിയോഗിച്ചിട്ടുണ്ട്. ഗാല്‍വന്‍ താഴ്‌വരയില്‍ 2020 ല്‍ ഉണ്ടായ സംഘര്‍ഷത്തിന് ശേഷം അതിര്‍ത്തിയിലെ ബന്ധങ്ങള്‍ മെച്ചപ്പെട്ടിട്ടില്ല. അതിര്‍ത്തിയില്‍ നിന്ന് കൂടുതല്‍ സൈനികരെ പിന്‍വലിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

Water Metro
china real estate
ആകാശത്തും 'സഹകരണ' വിപ്ലവം: ₹3,500 പറക്കാം; വരുന്നൂ കേരളത്തിന്റെ സ്വന്തം 'കോ-കേരളം' എയര്‍ലൈന്‍; പക്ഷേ കടമ്പ കടക്കാതെ എയര്‍ കേരളയും അല്‍ഹിന്ദും
private buses
logo
DhanamOnline
dhanamonline.com