

തുടര്‍ച്ചയായ ശ്വാസകോശ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കായി എറണാകുളം വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയില്‍ ക്രോണിക് ലംഗ് ഡിസീസ് ക്ലിനിക് (സി.എല്‍.ഡി.സി) പ്രവര്‍ത്തനം ആരംഭിച്ചു. സി.ഒ.പി.ഡി, ബ്രോങ്കൈക്ടസിസ്, പള്‍മണറി ഫൈബ്രോസിസ് തുടങ്ങി വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് ബഹുമുഖ പിന്തുണ നല്‍കി ജീവിത നിലവാരം ഉയര്‍ത്തുകയാണ് സി.എല്‍.ഡി.സി ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്.
പോഷകാഹാര പിന്തുണ, ശാസ്ത്രീയ വ്യായാമ ക്രമം, മാനസിക പിന്തുണ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സമഗ്ര സമീപനത്തിലൂടെയാണ് ഇത് യാഥാര്‍ത്ഥ്യമാക്കുക. വി.പി.എസ് ലേക്ഷോര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ എസ്.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.ബാബു എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
പാതിമാത്രം വളര്‍ച്ചയുള്ള വലംകൈയുടെ പ്രതിസന്ധി വകവെക്കാതെ വണ്‍ ഹാന്‍ഡ് എംബ്രോയിഡറിയെന്ന സ്വന്തം സംരംഭം ഹിറ്റാക്കി മാറ്റിയ സമൂഹ മാധ്യമ ഇന്‍ഫ്ളുവന്‍സര്‍ അഞ്ജന ഷാജി മുഖ്യാതിഥിയായിരുന്നു. സര്‍ജിക്കല്‍ ഗാസ്ട്രോ എന്ററോളജി ഡയറക്ടര്‍ ഡോ. എച്ച്. രമേഷ്, പള്‍മണറി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഹരി ലക്ഷ്മണന്‍, കണ്‍സള്‍ട്ടന്റ് ഡോ. കെ.കെ. മുജീബ് റഹ്‌മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine