ഐഫോണ്‍ മുതല്‍ ലാപ്‌ടോപ്പ് വരെ, കൊച്ചി വിമാനത്താവളത്തില്‍ അവകാശികളില്ലാത്ത സാധനങ്ങള്‍ ലേലം ചെയ്യുന്നു

ഐഫോണ്‍ മുതല്‍ പുതുപുത്തന്‍ ലാപ്‌ടോപ്പ് വരെ, മൂന്ന് ലക്ഷത്തോളം വില വരുന്ന ആഡംബര വാച്ചുകള്‍, ബ്രാന്‍ഡഡ് ടീ ഷര്‍ട്ടുകള്‍, കിടിലന്‍ ഷൂസുകള്‍ - പറഞ്ഞുവരുന്നത് ഏതെങ്കിലും കടയിലെ ഓഫറിന്റെ കാര്യമല്ല, മറിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അവകാശികളില്ലാത്തതിനാല്‍ ലേലം ചെയ്യുന്ന സാധനങ്ങളാണിത്. വിമാനത്താവളത്തില്‍ അവകാശികളില്ലാത്തതോ / കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാത്തതോ ആയ സാധനങ്ങളാണ് നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ 17ന് ലേലം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ടെണ്ടര്‍ നോട്ടീസ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) പുറത്തിറക്കി. നിലവിലുള്ള അവസ്ഥയില്‍ വാങ്ങണമെന്ന നിബന്ധനയോടെയാണ് ലേലം നടക്കുക. അതായത് ലേലം വിളിക്കുന്ന സാധനത്തെ അതിന്റെ എല്ലാ ന്യൂനതകളോടെ വാങ്ങണം. ജൂലൈ 11ന് സാധനങ്ങള്‍ പരിശോധിക്കാന്‍ അവസരമുണ്ട്.
വസ്ത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍, ഹെല്‍ത്ത് പ്രോഡക്ട്‌സ്, വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ തുടങ്ങിയ 202 വസ്തുക്കളാണ് ലേലത്തിന് വച്ചിരിക്കുന്നത്. കസ്റ്റംസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് ലേലം. അവകാശികളില്ലാത്ത സാധനങ്ങള്‍ ഏറ്റെടുക്കാന്‍ ആളുണ്ടോയെന്ന് നിയമപ്രകാരം നോട്ടീസ് നല്‍കിയ ശേഷമാണ് ലേല നടപടികളിലേക്ക് കടക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത വിദഗ്ധ സംഘമാണ് സാധനങ്ങളുടെ വില നിശ്ചയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ സിയാല്‍ വെബ്‌സൈറ്റില്‍ ലഭ്യം

Related Articles

Next Story

Videos

Share it