

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നവീകരിച്ച കലാങ്കണം ഉദ്ഘാടനം ചെയ്തു. സിയാൽ ആഭ്യന്തര ടെർമിനലിൽ ബോർഡിങ് ഗേറ്റ് 7ന്റെ പരിസരത്താണ് കേരളത്തിന്റെ സമൃദ്ധമായ കലാസാംസ്‌കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന കലാങ്കണം പണി കഴപ്പിച്ചിട്ടുള്ളത്.
ക്ഷേത്ര മാതൃകയിലുള്ള നിർമ്മിതിയിൽ, കഥകളി, ചാക്യാർകൂത്ത്, നങ്യാർകൂത്ത്, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, തെയ്യം എന്നിങ്ങനെ വിവിധ കലാരൂപങ്ങളുടെ മാതൃകകളാണുള്ളത്.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് കലാങ്കണം ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ജയരാജൻ വി, സജി കെ. ജോർജ്, സി.എഫ്.ഒ സജി ഡാനിയേൽ, എയർപോർട്ട് ഡയറക്ടർ മനു ജി, പദ്ധതിയുടെ കൺസൾട്ടന്റ് വൈക്കം പി. രാജശേഖർ എന്നിവരും സിയാലിലെ വിവിധ വകുപ്പ് മേധാവികളും ചടങ്ങിൽ പങ്കെടുത്തു.
ഉപയോഗമില്ലാതെ കിടന്നിരുന്ന ഒരു സ്ഥലത്തെ സജീവമായ കലാസമുച്ചയമാക്കി മാറ്റിയ ഈ സംരംഭം യാത്രക്കാരുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. ഉദ്‌ഘാടനത്തിന് ശേഷം നിരവധി യാത്രക്കാരാണ് കലാങ്കണം സന്ദർശിക്കാനെത്തിയത്. ടെർമിനലിലെ ഫോട്ടോ സ്പോട്ടായി കലാങ്കണം മാറുകയാണ്.
CIAL unveils renovated ‘Kalankanam’ at Kochi Airport, showcasing Kerala’s vibrant cultural heritage through traditional art forms.
Read DhanamOnline in English
Subscribe to Dhanam Magazine