കേരളത്തിന് നേട്ടമാക്കാന്‍ ഒരുപാട് സാധ്യതകള്‍, ബജറ്റിനെ സ്വാഗതം ചെയ്ത് സിഐഐ

ബജറ്റുമായി ബന്ധപ്പെട്ടു കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) കൊച്ചിയില്‍ സംവാദം സംഘടിപ്പിച്ചിരുന്നു
കേരളത്തിന് നേട്ടമാക്കാന്‍ ഒരുപാട് സാധ്യതകള്‍, ബജറ്റിനെ സ്വാഗതം ചെയ്ത് സിഐഐ
Published on

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രതീക്ഷ നല്‍കുന്നതും രാജ്യത്തിന്റെ വികസന ലക്ഷ്യം മുന്നില്‍ കണ്ടുള്ളതുമാണെന്ന് കേരളത്തിലെ വിവിധ വാണിജ്യ മേഖലകളിലെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. ബജറ്റുമായി ബന്ധപ്പെട്ടു കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) കൊച്ചിയില്‍ സംവാദം സംഘടിപ്പിച്ചിരുന്നു.

വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ നയിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ബജറ്റെന്ന് സിഐഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ വിനോദ് മഞ്ഞില പറഞ്ഞു. കൃഷി, മധ്യവര്‍ഗം, കയറ്റുമതി, സ്റ്റാര്‍ട്ടപ്പുകള്‍, ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം എന്നിവയുള്‍പ്പെടെ സമ്പദ്വ്യവസ്ഥയുടെ വൈവിധ്യമാര്‍ന്ന മേഖലകളെ ഉള്‍ക്കൊണ്ട് കൊണ്ടുള്ള വളരെ പോസിറ്റീവ് ബജറ്റാണിതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന് സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന അവസരങ്ങള്‍ ബജറ്റില്‍ ഉണ്ട്. എംഎസ്എംഇ, കൃഷി, മൂല്യവര്‍ദ്ധിത കയറ്റുമതി, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ സംസ്ഥാനം കണ്ടെത്തേണ്ടതുണ്ട്.

ശിവദാസ് ബി മേനോന്‍, സ്റ്റെര്‍ലിംഗ് ഫാം റിസര്‍ച്ച് & സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി

സാമ്പത്തിക ജാഗ്രത മുന്‍നിര്‍ത്തി വളര്‍ച്ചയെ ലക്ഷ്യം വച്ചുള്ള ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. ധനക്കമ്മി 5 ശതമാനത്തില്‍ താഴെ നിലനിര്‍ത്തുന്നത് അഭിനന്ദനീയമാണ്. മൊത്തത്തില്‍ ഇത് വളരെ പോസിറ്റീവ് ബജറ്റാണ്. കൃഷി, കയറ്റുമതി തുടങ്ങിയ മേഖലകളിലെ നിരവധി നിര്‍ദ്ദേശങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിയും. ഇന്‍ഷുറന്‍സ് മേഖലയിലെ എഫ്ഡിഐ പരിധി 75ല്‍ നിന്ന് 100 ശതമാനമായി ഉയര്‍ത്താനുള്ള തീരുമാനം നല്ലതാണ്.

ശാലിനി വാരിയര്‍, ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

36 ജീവന്‍ രക്ഷാ മരുന്നുകള്‍ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് ഉത്തേജനം നല്‍കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ വിദ്യാഭ്യാസ സീറ്റുകള്‍ 75,000 കൂടി വര്‍ധിപ്പിക്കാനുള്ള തീരുമാനമാണ് ബജറ്റിലെ മറ്റൊരു പ്രധാന ചുവടുവയ്പാണ്.

ബെര്‍ലി സിറിയക് നെല്ലുവേലില്‍, മെഡിവിഷന്‍ സ്‌കാന്‍ ആന്‍ഡ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ ഡയറക്ടര്‍

ടൂറിസം, ആരോഗ്യ സംരക്ഷണ മേഖലകളില്‍ പ്രഖ്യാപിച്ച നടപടികള്‍ ആയുര്‍വേദ മേഖലയ്ക്ക് ഗുണകരമാകും. മെഡിക്കല്‍ ടൂറിസത്തിലെ വിസ ഫീസില്‍ ഇളവുകള്‍ നല്‍കാനുള്ള തീരുമാനം കേരളത്തിലെ ആയുര്‍വേദ മേഖലയ്ക്കും മെഡിക്കല്‍ മൂല്യ ടൂറിസത്തിനും ഗുണം ചെയ്യും.

യദു നാരായണന്‍ മൂസ്, വൈദ്യരത്‌നം ഔഷധശാല ഡയറക്ടര്‍

കാന്‍സര്‍ രോഗികള്‍ ഉപയോഗിക്കുന്ന 36 ജീവന്‍ രക്ഷാ മരുന്നുകള്‍ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം. രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ രോഗികള്‍ക്കായി ഡേ കെയര്‍ സെന്ററുകള്‍ തുറക്കാനുള്ള തീരുമാനവും ശ്ലാഘനീയം.

ഡോ. നളന്ദ ജയ്‌ദേവ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സിഇഒ

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com