ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ കേരളയ്ക്ക് പുതിയ നേതൃത്വം; സി.ജെ. ജോര്‍ജ് ഓണററി പ്രസിഡന്റ്

ഇന്ത്യ-ജപ്പാന്‍ നയതന്ത്രബന്ധത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പദ്ധതികളാണ് ചേംബര്‍ ലക്ഷ്യമിടുന്നത്.
ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ കേരളയ്ക്ക് പുതിയ നേതൃത്വം; സി.ജെ. ജോര്‍ജ് ഓണററി പ്രസിഡന്റ്
Published on

ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരളയുടെ (INJACK) 2026-2028 കാലയളവിലേക്കുള്ള ഓണററി പ്രസിഡന്റായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് സിഎംഡി സി.ജെ. ജോര്‍ജിനെ തെരഞ്ഞെടുത്തു. സിന്തൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബില്‍ നിന്നാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.

കേരളവും ജപ്പാനും തമ്മിലുള്ള വ്യാപാര, നിക്ഷേപ, സാങ്കേതിക പങ്കാളിത്തങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ പുതിയ ഗവേണിംഗ് കൗണ്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

മറ്റ് ഭാരവാഹികള്‍: വൈസ് പ്രസിഡന്റ്: അലക്‌സ് കെ. നൈനാന്‍ (പാര്‍ട്ണര്‍, ബേബി മറൈന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), സെക്രട്ടറി: ബെബി മാത്യു (സിഎംഡി, മാത്യു സണ്‍സ് ഗ്രൂപ്പ്), ജോയിന്റ് സെക്രട്ടറി: ഡോ. ജീവന്‍ (സമുദ്ര ഷിപ്പ്യാര്‍ഡ്) ട്രഷറര്‍: സി.എ ജേക്കബ് കൂവൂര്‍ (കൂവൂര്‍ കണ്‍സള്‍ട്ടന്റ്‌സ്)

ഡോ. എസ്. രത്നകുമാരന്‍, ജോസഫ് ഫിലിപ്പ്, സുരജ് മൂത്തേടത്ത്, പോള്‍ പി. തോമസ്, ഡേവിസ് സെബാസ്റ്റ്യന്‍, രമേഷ് രംഗനാഥ്, ഹരി കൃഷ്ണന്‍ നായര്‍, നോബിള്‍ എം. ജേക്കബ് എന്നിവരാണ് പുതിയ കൗണ്‍സില്‍ അംഗങ്ങള്‍. ടി. ബാലകൃഷ്ണന്‍, സജീവ് മേനോന്‍, മധു എസ് നായര്‍ എന്നിവര്‍ ഉപദേശകരായി തുടരും.

ഇന്ത്യ-ജപ്പാന്‍ നയതന്ത്രബന്ധത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പദ്ധതികളാണ് ചേംബര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കമായി 20 അംഗ ജാപ്പനീസ് ബിസിനസ് പ്രതിനിധി സംഘം നവംബര്‍ 4, 5 തീയതികളില്‍ കൊച്ചി സന്ദര്‍ശിക്കും.

പങ്കെടുക്കുന്നതിനോ സഹകരണ സാധ്യതകള്‍ അന്വേഷിക്കുന്നതിനോ താല്‍പര്യമുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ബന്ധപ്പെടാം. indojapanchamberofcommerce@gmail.com. 98470 55577

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com