മലയാളികളുടെ മത്സ്യ മുന്‍ഗണന മാറുന്നു

കോവിഡ് വന്ന ശേഷം സംസ്ഥാനത്തെ മത്സ്യ ഉപഭോക്താക്കളുടെ രുചി മുന്‍ഗണന മാറിയതായി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CMFRI) നടത്തിയ പഠനത്തില്‍ പറയുന്നു. കോവിഡ് കാലത്ത് കടല്‍ മത്സ്യങ്ങളുടെ ലഭ്യതക്കുറവ് മൂലം ആളുകള്‍ വളര്‍ത്തു മത്സ്യങ്ങള്‍ വാങ്ങാന്‍ തുടങ്ങിയിരുന്നു.

എന്നാല്‍ പകര്‍ച്ചവ്യാധി മാറിയ ശേഷവും തിലാപ്പിയ പോലുള്ള വളര്‍ത്തു മത്സ്യങ്ങളുടെ ആവശ്യം വര്‍ധിക്കുന്നതായി പഠനം കണ്ടെത്തി. കോവിഡ്-19 സമുദ്ര മത്സ്യബന്ധനത്തില്‍ വരുത്തിയ ആഘാതത്തെക്കുറിച്ച് സിഎംഎഫ്ആര്‍ഐയില്‍ നടന്ന ശില്‍പശാലയിലാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.ശ്യാം എസ് സലിം തന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്.

2020-ല്‍ തിരിച്ചടി നേരിട്ടതിന് ശേഷം സമുദ്ര മത്സ്യബന്ധനം മെച്ചപ്പെടുന്ന പ്രവണത കാണിക്കുന്നത് നല്ല സൂചനയാണെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍, വ്യാപാരികള്‍, കയറ്റുമതിക്കാര്‍, ഉപഭോക്താക്കള്‍, വിപണന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it