ഇന്ത്യയില്‍ സമുദ്ര മത്സ്യ ലഭ്യതയില്‍ കുറവ്, കേരളത്തില്‍ മത്തി കൂടി; ആശങ്കയായി സിഎംഎഫ്ആര്‍ഐ പഠനം

2024ല്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ മീന്‍ ലഭ്യത കുറഞ്ഞു. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വടക്കന്‍ ജില്ലകളില്‍ ലഭ്യത വര്‍ധിക്കുകയും ചെയ്തു
ഇന്ത്യയില്‍ സമുദ്ര മത്സ്യ ലഭ്യതയില്‍ കുറവ്, കേരളത്തില്‍ മത്തി കൂടി; ആശങ്കയായി സിഎംഎഫ്ആര്‍ഐ പഠനം
Published on

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ചത് 34.7 ലക്ഷം ടണ്‍ മത്സ്യം. മുന്‍ വര്‍ഷത്തെക്കാള്‍ രാജ്യത്ത് രണ്ട് ശതമാനവും കേരളത്തില്‍ നാല് ശതമാനവും സമുദ്ര മത്സ്യ ലഭ്യത കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) വാര്‍ഷിക പഠന റിപ്പോര്‍ട്ട്.

കേരളം 6.10 ലക്ഷം ടണ്ണുമായി സമുദ്രമത്സ്യ ലഭ്യതയില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. 7.54 ലക്ഷണ്‍ ടണ്‍ മീന്‍ പിടിച്ച ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. തമിഴ്‌നാടിനാണ് (6.79 ലക്ഷം ടണ്‍) രണ്ടാം സ്ഥാനം.

ദേശീയ തലത്തില്‍ കുറഞ്ഞെങ്കിലും കേരളത്തില്‍ മത്തിയുടെ ലഭ്യത 7.9 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യവും മത്തിയാണ് -1.49 ലക്ഷം ടണ്‍. എന്നാല്‍, രാജ്യത്താകെ ഏറ്റവും കൂടുതല്‍ ലഭിച്ചത് അയലയാണ് -2.63 ലക്ഷം ടണ്‍.

മത്തി കഴിഞ്ഞാല്‍, അയല (61,490 ടണ്‍), ചെമ്മീന്‍ (44,630 ടണ്‍), കൊഴുവ (44,440 ടണ്‍), കിളിമീന്‍ (33,890 ടണ്‍) എന്നിങ്ങനെയാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യയിനങ്ങള്‍.

മത്തി ലഭ്യതയില്‍ ഏറ്റക്കുറച്ചില്‍

കേരളീയരുടെ ഇഷ്ട മീനായ മത്തിയുടെ ലഭ്യതയില്‍ സംസ്ഥാനത്ത് അസാധാരണമാംവിധം ഏറ്റക്കുറിച്ചുലുണ്ടായ വര്‍ഷമാണ് 2024. കഴിഞ്ഞ വര്‍ഷത്തെ ആദ്യ മാസങ്ങളില്‍ വളരെ കുറവായിരുന്നു മത്തി. വില കിലോക്ക് 400 രൂപ വരെ എത്തിയിരുന്നു. സെപ്തംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഒരു ലക്ഷം ടണ്ണിലേറെ മത്തി ലഭിച്ചു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024ല്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ മീന്‍ ലഭ്യത കുറഞ്ഞു. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വടക്കന്‍ ജില്ലകളില്‍ ലഭ്യത വര്‍ധിക്കുകയും ചെയ്തു. സിഎംഎഫ്ആര്‍ഐയിലെ ഫിഷറി റിസോഴ്‌സസ് അസസ്‌മെന്റ്, ഇക്കണോമിക്‌സ് ആന്റ് എക്സ്റ്റന്‍ഷന്‍ വിഭാഗമാണ് വാര്‍ഷിക സമുദ്രമത്സ്യ ലഭ്യത കണക്കാക്കി റിപ്പോര്‍ട്ട് തയാറാക്കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

ഇനി യുദ്ധമുണ്ടായാലും ഇന്ത്യ കുടുങ്ങില്ല! ഇന്ധന പ്രതിസന്ധിക്ക് പൂട്ടിടാന്‍ ഒഎന്‍ജിസിയുടെ മാസ്റ്റര്‍ പ്ലാന്‍; പിന്തുണയുമായി യുഎഇ ഭീമന്മാരും
കേരളത്തില്‍ ₹100 കോടിക്ക് ഫുട്‌ബോള്‍ സ്‌റ്റേഡിയം നിര്‍മിക്കാന്‍ വി.കെ മാത്യൂസിന്റെ ഐബിഎസ് സോഫ്റ്റ്‌വെയര്‍; പ്ലാന്‍ ഇങ്ങനെ
Gautam adani in the back=drop of aluminium factory
ഷിപ്പിംഗ്, കാര്‍ഗോ നിരക്കുകള്‍ കുതിച്ചുയര്‍ന്നു; പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് കേരളത്തില്‍ നിന്നുള്ള കയറ്റുമതി
logo
DhanamOnline
dhanamonline.com