കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും എസ്എഫ്ഒ ടെക്‌നോളജീസും ധാരണപത്രത്തില്‍ ഒപ്പുവച്ചു

രാജ്യത്തെ കപ്പല്‍ വ്യവസായത്തിന് മുതല്‍ക്കൂട്ടാകുന്ന ഒപ്‌റ്റോ-ഇലക്ട്രോണിക് സൊല്യൂഷന്‍സ് വികസിപ്പിക്കുന്നതിന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും എസ്എഫ്ഒ ടെക്‌നോളജീസും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ഒപ്‌റ്റോ-ഇലക്ട്രോണിക്‌സില്‍ മുന്‍നിരയിലുള്ള എസ്എഫ്ഒ ടെക്‌നോളജീസിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ഇന്ത്യയുടെ സമുദ്രമേഖലയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന പുതുമകള്‍ കൊണ്ടുവരാന്‍ ഈ സഹകരണം വഴി സാധിക്കുമെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സി.ജി.എം ദീപു സുരേന്ദ്രന്‍ പറഞ്ഞു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പുതിയ കുതിപ്പിലേക്ക് ഷിപ്പ്‌യാര്‍ഡിനെ കൂട്ടുകെട്ടിന് കഴിയുമെന്ന് നെസ്റ്റ് ഗ്രൂപ്പിന്റെ ചെയര്‍മാനും എംഡിയുമായ എന്‍. ജഹാംഗീര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിഎസ്എല്ലിന്റെ പ്രധാന കപ്പല്‍ നിര്‍മ്മാണ കേന്ദ്രം കൊച്ചിയിലാണ്. കൂടാതെ മുംബൈ, കൊല്‍ക്കത്ത, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളില്‍ മൂന്ന് ചെറിയ കപ്പല്‍ നന്നാക്കല്‍ യൂണിറ്റുകളും സിഎസ്എല്ലിനുണ്ട്. ഇന്ത്യന്‍ നാവികസേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വലിയ കപ്പലുകളുടെ നിര്‍മ്മാണം നടത്തുന്നതിനുമാണ് കൊച്ചിയിലെ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
Related Articles
Next Story
Videos
Share it