നേട്ടങ്ങളുടെ പാതയില്‍ കൊച്ചിന്‍ ഷിപ്പ്‌യാർഡ്; അംഗീകാരങ്ങളുടെ നിറവില്‍ സാരഥി മധു എസ്. നായര്‍

കേരള മാനേജ്മെന്റ് അസോസിയേഷന്റെ മാനേജ്മെന്റ് ലീഡര്‍ഷിപ്പ് പുരസ്‌കാരം കൊച്ചിന്‍ ഷിപ്പ്‌യാർഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മധു എസ്. നായരെ തേടിയെത്തുമ്പോള്‍ അംഗീകരിക്കപ്പെടുന്നത് നേതൃമികവ്. രാജ്യാന്തര തലത്തില്‍ ശ്രദ്ധേയ നേട്ടം കൊയ്ത് കൊച്ചിന്‍ ഷിപ്പ്‌യാർഡ് മുന്നേറുമ്പോഴാണ് അതിന്റെ സാരഥിയെ തേടി ഈ അംഗീകാരമെന്നതും ശ്രദ്ധേയം.

അടുത്തിടെ യു.എസ് നേവി കൊച്ചിന്‍ ഷിപ്പ്യാര്‍ഡുമായി മാസ്റ്റര്‍ ഷിപ്പ്‌യാർഡ് റിപ്പയര്‍ എഗ്രിമെന്റ് (MSRA) ഒപ്പുവെച്ചിരുന്നു. യു.എസ് നേവിയുടെ അതിവിപുലമായ വിശകലനത്തിന് ശേഷമാണ് ഇത്തരമൊരു ധാരണയെന്ന് എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും നല്‍കിയ രേഖകളില്‍ കൊച്ചിന്‍ ഷിപ്പ്‌യാർഡ് വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ സി.എം.ഡി പദവി 2016 ജനുവരി ഒന്നുമുതല്‍ വഹിക്കുന്ന മധു എസ്. നായര്‍ക്ക് മറ്റൊരു അംഗീകാരം കൂടിയാണിത്.

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്ന് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിംഗില്‍ ബിടെക് ബിരുദമെടുത്ത ശേഷം ജപ്പാനിലെ ഒസാക്ക യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടിയ മധു എസ്. നായര്‍ 1988ലാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ എക്സിക്യുട്ടീവ് ട്രെയ്നിയായി കരിയര്‍ ആരംഭിക്കുന്നത്.

ലിസ്റ്റിംഗ് അടക്കം കൊച്ചിന്‍ ഷിപ്പ്‌യാർഡിന്റെ വളര്‍ച്ചാപാതയിലെ നിരവധി കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് മധു എസ് നായരാണ്. 2018ല്‍ ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മധു എസ്. നായര്‍ക്ക് ലഭിച്ചിട്ടുണ്ട്.

Related Articles
Next Story
Videos
Share it