ഗ്യാസിന് പിന്നെയും കുറഞ്ഞല്ലോ...! വീടുകളിലേക്കുള്ള പാചക വാതകത്തിന് വില കുറച്ചിട്ട് ഒന്നേകാല്‍ വര്‍ഷം, സബ്‌സിഡിയുമില്ല, എണ്ണക്കമ്പനികളോട് ചോദിക്കാനാരുണ്ട്?

കൊച്ചിയില്‍ 1,672 രൂപയും കോഴിക്കോട് 1,704 രൂപയും കോഴിക്കോട് 1,693 രൂപയുമാണ് വില
LPG Cylinders
Image : Canva
Published on

വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാമിന്റെ ഗ്യാസ് സിലിണ്ടറിന് 58.50 രൂപ കുറച്ച് എണ്ണക്കമ്പനികള്‍. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഇതോടെ ഡല്‍ഹിയിലെ വാണിജ്യ സിലിണ്ടറിന്റെ വില 1,665 രൂപയിലെത്തി. കൊച്ചിയില്‍ 1,672 രൂപയും കോഴിക്കോട് 1,704 രൂപയും കോഴിക്കോട് 1,693 രൂപയുമാണ് വില.

കഴിഞ്ഞ മാസം വാണിജ്യ ഗ്യാസ് വില 24 രൂപ കുറഞ്ഞ് 1,723.50 രൂപയിലെത്തിയിരുന്നു. ഏപ്രിലില്‍ വില 1,762 രൂപയായിരുന്നു വില. ഫെബ്രുവരിയില്‍ 7 രൂപയും കുറയുകയും മാര്‍ച്ചില്‍ 6 രൂപ കൂടുകയും ചെയ്തിരുന്നു. വാണിജ്യ സിലിണ്ടറുകളെ ആശ്രയിക്കുന്ന ചെറുകിട ബിസിനസുകള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങിയവര്‍ക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം.

കുടുംബങ്ങള്‍ക്ക് ആശ്വാസമില്ല

അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. രാജ്യത്ത് ചെലവാകുന്ന പാചകവാതകത്തിന്റെ 90 ശതമാനവും ഗാര്‍ഹിക ആവശ്യത്തിനുള്ളതാണെന്നാണ് കണക്ക്. 2025 ഏപ്രിലിലെ കണക്ക് അനുസരിച്ച് 30 കോടി ആളുകളെങ്കിലും ഗാര്‍ഹിക എല്‍.പി.ജി ഉപയോഗിക്കുന്നുണ്ട്. ബാക്കി 10 ശതമാനമാണ് വാണിജ്യ, വ്യവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില കുറക്കണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യങ്ങളിലൊന്നുമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ കുറച്ചത്. ഇക്കൊല്ലം ഏപ്രിലില്‍ ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടുകയും ചെയ്തു.

India’s oil marketing companies have reduced the price of 19 kg commercial LPG cylinders by ₹58.50, effective July 1, easing costs for restaurants and hotels—while domestic cylinder prices remain unchanged.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com