ഇന്ത്യയിലെ ആദ്യ കോംപ്ലക്സ് ഹെഡ് & നെക്ക് ക്യാൻസർ സെന്റർ കൊച്ചിയിൽ ആരംഭിച്ച് വി.പി.എസ് ലേക്‌ഷോർ

ഏറ്റവും വെല്ലുവിളി നിറഞ്ഞ തല, കഴുത്ത് ക്യാൻസറുകൾക്ക് സമഗ്ര പരിചരണം
VPS Lakeshore Hospital
വിപിഎസ് ലേക്‌ഷോറിൽ നടന്ന വാര്‍ത്താസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള, സിഇഒ ജയേഷ് വി നായർ, ഹെഡ് & നെക്ക് ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. മോണി എബ്രഹാം കുര്യാക്കോസ്, ഓങ്കോളജി കൺസൾട്ടന്റ് ഡോ. അശ്വിൻ മുള്ളത്ത്, കൺസൾട്ടന്റ് ഓർത്തോപീഡിക് ഓങ്കോളജിസ്റ്റ് ഡോ. എബിൻ റഹ്മാൻ എന്നിവർ ചേർന്ന് കോപ്ലക്സ് ഹെഡ് & നെക്ക് ക്യാൻസർ സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു.
Published on

ഇന്ത്യയിൽ ആദ്യമായി തലയിലെയും കഴുത്തിലെയും അപൂർവ ക്യാൻസറുകളുടെ ചികിത്സയ്ക്കായി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിൽ സെന്റർ ഫോർ കോംപ്ലക്സ് ഹെഡ് & നെക്ക് ക്യാൻസർ (സിസിഎച്ച്എൻസി) ആരംഭിച്ചു. അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ, വിവിധ മേഖലകളിലെ വിദഗ്ധരുടെ സംഘത്തിന്റെ പിന്തുണയോടെയാണ് കേന്ദ്രം പ്രവർത്തിക്കുക. സങ്കീർണ്ണവും ആവർത്തിച്ചുള്ളതും രോഗനിർണയം നടത്താനും ചികിത്സിക്കാനും ബുദ്ധിമുട്ടുള്ളതുമായ തല, കഴുത്ത് ക്യാൻസറുകൾ സിസിഎച്ച്എൻസി കൈകാര്യം ചെയ്യുന്നു.

അത്യാധുനിക സാങ്കേതികവിദ്യ, കൃത്യമായ ജീനോമിക് രോഗനിർണയം, വിവിധ മേഖലകളിലെ നൂതന ചികിത്സാ വൈദഗ്ദ്ധ്യം, സമഗ്രമായ പുനരധിവാസം എന്നിവ സംയോജിപ്പിച്ച് ലോകോത്തര ക്യാൻസർ പരിചരണം നൽകുക എന്നതാണ് ലക്ഷ്യമെന്ന് ഹെഡ് & നെക്ക് ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. മോനി എബ്രഹാം കുര്യാക്കോസ് പറഞ്ഞു. ഡോ. മോനി എബ്രഹാം കുര്യാക്കോസിന് ഹെഡ് ആൻഡ് നെക്ക് ക്യാൻസർ കൈകാര്യം ചെയ്യുന്നതിൽ 40 വർഷത്തിലേറെ പരിചയമുണ്ട്.

നൂതന കമ്പ്യൂട്ടർ സഹായത്തോടെ ചികിത്സയുടെ ഡിജിറ്റൽ പ്ലാനിംഗിലും രോഗിക്ക് അനുയോജ്യമായ ഇംപ്ലാന്റുകളിലും കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹെഡ് & നെക്ക് സർജിക്കൽ ഓങ്കോളജി കൺസൾട്ടന്റായ ഡോ. അശ്വിൻ മുള്ളത്ത് പറഞ്ഞു.

സിസിഎച്ച്എൻസിയിൽ വിപുലമായ ഡയഗ്നോസ്റ്റിക്സ്, റോബോട്ടിക് സർജറികൾ, മിനിമലി ഇൻവേസീവ് നടപടിക്രമങ്ങൾ, ജോ-ഇൻ-എ-ഡേ പുനർനിർമ്മാണം, ജീനോമിക് അധിഷ്ഠിത ടാർഗെറ്റഡ് തെറാപ്പികൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, പാത്തോളജി, ക്യാൻസർ ജീനോമിക്സ്, റേഡിയോളജി എന്നിവയിലെ വിദഗ്ധരുടെ കൂട്ടായ സേവനമാണ് രോഗികൾക്ക് കേന്ദ്രത്തിൽ ലഭിക്കുക.

കൊച്ചിയിൽ തന്നെ രോഗികൾക്ക് ഉയർന്ന നിലവാരമുള്ള ക്യാൻസർ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു.

India's first Complex Head & Neck Cancer Center launched at VPS Lakeshore Hospital in Kochi, offering advanced multidisciplinary care.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com